Wednesday, December 12, 2018 Last Updated 19 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.10 AM

കുല്‍ഭൂഷണ്‍: പാകിസ്‌താന്റെ മറുപടി അടുത്തയാഴ്‌ച

uploads/news/2018/07/232876/5.jpg

ഇസ്ലാമാബാദ്‌: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യക്കുള്ള രണ്ടാം മറുപടി പാകിസ്‌താന്‍ അടുത്തയാഴ്‌ച രാജ്യാന്തര കോടതിയില്‍ സമര്‍പ്പിക്കും.
ചാരവൃത്തിയും ഭീകരപ്രവര്‍ത്തനവും ആരോപിച്ചാണ്‌ മുന്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്‌ഥനായിരുന്ന കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്‌ക്കു വിധിക്കുന്നത്‌. ഇതിനെതിരേയാണ്‌ ഇന്ത്യ രാജ്യാന്തരകോടതിയെ(ഐ.സി.ജെ) സമീപിച്ചത്‌. കേസില്‍ തീര്‍പ്പാകുന്നതുവരെ ശിക്ഷാ നടപടിയുമായി മുന്നോട്ടുപോകരുതെന്ന്‌ 10 അംഗ ഐ.സി.ജെ. ബെഞ്ച്‌ ഉത്തരവിട്ടിരുന്നു.
ജാദവിനെ കാണാന്‍ നയതന്ത്രപ്രതിനിധികളെ അനുവദിക്കാത്ത പാകിസ്‌താന്‍ വിയന്ന കരാര്‍ ലംഘിക്കുകയാണെന്ന ഇന്ത്യയുടെ ആരോപണത്തിനു പാകിസ്‌താന്‍ മുമ്പും മറുപടി നല്‍കിയിരുന്നു.

Ads by Google
Friday 13 Jul 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW