Wednesday, December 12, 2018 Last Updated 15 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.10 AM

ഷെരീഫിനും മകള്‍ക്കും ജയിലൊരുങ്ങി

uploads/news/2018/07/232875/1.jpg

ഇസ്ലാമാബാദ്‌: ലണ്ടനില്‍നിന്നു തിരിച്ചെത്തുന്ന മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനെയും മകള്‍ മറിയത്തെയും അഡിയാലാ ജയിലിലെത്തിക്കാന്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍.എ.ബി.) അറിയിച്ചു. ഇന്നു ലാഹോറിലെ അല്ലാമാ ഇഖ്‌ബാല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന നവാസിനെയും മകളെയും ഹെലികോപ്‌റ്റര്‍ മാഗമായിരിക്കും റാവല്‍പിണ്ടിയിലെ അഡിയാലാ ജയിലിലെത്തിക്കുക. ഇതിനായി രണ്ടു ഹെലികോപ്‌റ്ററുകള്‍ ഒരുക്കിയിട്ടുണ്ട്‌. വിമാനത്താവളത്തിലും തുടര്‍ന്നുള്ള യാത്രയിലും സുരക്ഷയുറപ്പാക്കാന്‍ 22 എന്‍.എ.ബി. ഉദ്യോഗസ്‌ഥരും 100 കമാന്‍ഡോകളെയുമാണ്‌ നിയോഗിച്ചിരിക്കുന്നത്‌.
അതിനിടെ, നൂറിലധികം പാകിസ്‌താന്‍ മുസ്ലിം ലീഗ്‌ (നവാസ്‌) വിഭാഗം നേതാക്കളെയും പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്‌. ഏതാനും ദിവസം മുമ്പാണ്‌ അഴിമതിക്കേസില്‍ നവാസ്‌ ഷെരീഫിനെ പത്തും മറിയത്തെ ഏഴും വര്‍ഷം തടവിന്‌ ശിക്ഷിച്ച്‌ കോടതി ഉത്തരവിട്ടത്‌. തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിതയായി ഗുരുതരാവസ്‌ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ കുല്‍സുമിനെ പരിചരിക്കാനാണ്‌ നവാസും മകളും ലണ്ടനില്‍ പോയത്‌.

Ads by Google
Friday 13 Jul 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW