Sunday, March 24, 2019 Last Updated 3 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.04 AM

കാലിനിച്ചിന്റെ കാലക്കേട്‌

uploads/news/2018/07/232870/5.jpg

മോസ്‌കോ: ചരിത്രത്തിലാദ്യമായി ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനലില്‍ കടന്ന ക്ര?യേഷ്യയുടെ വിജയം ലോകം മുഴുവന്‍ ആഘോഷിക്കുമ്പോള്‍ ഒരാള്‍ക്ക്‌ നെഞ്ചു നീറുന്ന വേദനയാണ്‌; ഗ്രൂപ്പ്‌ സ്‌റ്റേജ്‌ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ച്‌ ക്ര?യേഷ്യന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട നാണംകെട്ട നികോള കാലിനിച്ചിന്‌.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നൈജീരിയയ നേരിടുമ്പോഴാണ്‌ കാലിനിച്ച്‌ പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ചത്‌. ആദ്യ ഇലവനില്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്നാണ്‌ താരം കോച്ചിനോടു പ്രതികരിച്ചത്‌.
രണ്ടാം പകുതിയില്‍ നികോളയോട്‌ ഇറങ്ങാന്‍ പറഞ്ഞെങ്കിലും നടുവേദനയാണെന്ന കാരണം പറഞ്ഞ്‌ താരം ഗ്രൗണ്ടിലിറങ്ങാന്‍ കൂട്ടാക്കിയില്ല. മത്സരത്തിന്‌ കോച്ച്‌ ഡാലിച്ച്‌ ശേഷം താരത്തെ ടീമില്‍ നിന്നും പുറത്താക്കി നാട്ടിലേക്ക്‌ തിരിച്ചയച്ചു.
താരത്തിന്റെ അഹങ്കാരത്തിന്‌ വില നല്‍കേണ്ടി വന്നുവെന്നാണ്‌ ഫുട്‌ബോള്‍ ലോകം ഇപ്പോള്‍അഭിപ്രായപ്പെടുന്നത്‌. 30 കാരനായ നികോള ഇറ്റാലിയന്‍ക്ല ബ്ബ്‌ എസി മിലാന്റെ താരമാണ്‌.

Ads by Google
Friday 13 Jul 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW