Saturday, September 08, 2018 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.04 AM

ജോണി അകോസ്‌റ്റ വരുന്നു

uploads/news/2018/07/232868/3.jpg

കൊല്‍ക്കത്ത: റഷ്യ ലോകകപ്പില്‍ കോസ്‌റ്ററിക്കയ്‌ക്കു വേണ്ടി കളിച്ച ജോണി അകോസ്‌റ്റ ഇന്ത്യയിലേക്ക്‌.
കൊല്‍ക്കത്തയിലെ ഈസ്‌റ്റ് ബംഗാള്‍ ഫുട്‌ബോള്‍ ക്ലബാണ്‌ അകോസ്‌റ്റയെ വലവീശിപ്പിടിച്ചത്‌. ഉടമകളായ ക്വസ്‌ കോര്‍പ്‌ ഗ്രൂപ്പ്‌ ക്ലബിനു വേണ്ടി പ്രതിവര്‍ഷം 40 കോടി മുടക്കാന്‍ തീരുമാനിച്ചതോടെയാണ്‌ അകോസ്‌റ്റയെ ഇന്ത്യയിലെത്തിക്കാനായത്‌.
ഇന്ത്യയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ നീക്കമാണിതെന്നാണ്‌ ഈസ്‌റ്റ് ബംഗാളിന്റെ അവകാശം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ക്ലബുകള്‍ റഷ്യ ലോകകപ്പില്‍ കളിച്ച യുറുഗ്വേ, ഇറാന്‍, പാനമ, ഐസ്ലന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങളുടെ പിന്നാലെയാണെന്നാണു സൂചന.
യുറുഗ്വേയുടെ ക്രിസ്‌റ്റ്യന്‍ റോഡ്രിഗസിനാണ്‌ ഏറ്റവും ആവശ്യക്കാര്‍. 32 വയസുകാരനായ റോഡ്രിഗസിന്‌ അത്‌ലറ്റിക്കോ മാഡ്രിഡ്‌, പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌ന്‍ തുടങ്ങിയ ക്ലബുകളില്‍ കളിച്ച പരിചയം മുതല്‍ക്കൂട്ടാണ്‌.
ഐസ്ലന്‍ഡിന്റെ പ്രതിരോധ താരം കാരി ആര്‍നാസണിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നു.
എഫ്‌.സി. പുനെ സിറ്റിയാണ്‌ ആര്‍നാസണിനെ ചൂണ്ടാനുള്ള ശ്രമം തുടങ്ങിയത്‌. ഇറാന്‍ നായകന്‍ മസൂദ്‌ ഷോജായിക്കു വേണ്ടി വലവീശിയത്‌ എഫ്‌.സി. ഗോവയാണ്‌. തുടര്‍ച്ചയായി മൂന്നു ലോകകപ്പുകള്‍ കളിച്ച പരിചയമാണ്‌ ഇറാന്‍ നായകന്റെ മുതല്‍ക്കൂട്ട്‌. സ്‌ട്രൈക്കര്‍ മാനുവല്‍ ലാന്‍സാറോട്ടെ ക്ലബ്‌ വിട്ടതോടെ പറ്റിയ താരത്തിനായുള്ള അന്വേഷണത്തിലാണു ഗോവ.
പാനമയുടെ മിഡ്‌ഫീല്‍ഡര്‍ ഗബ്രിയേല്‍ ഗോമസും ഇന്ത്യയിലെത്താനുള്ള സാധ്യത സജീവമാണ്‌. പാനമയ്‌ക്കു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ (148) കളിച്ച താരമാണു ഗോമസ്‌.
ബ്രസീലിന്റെ മുന്‍ മിഡ്‌ഫീല്‍ഡര്‍ റോബീഞ്ഞോയെയും ഈസ്‌റ്റ് ബംഗാള്‍ നോട്ടമിട്ടുണ്ട്‌. തുര്‍ക്കിയിലെ സിവാസ്‌പോര്‍ ക്ലബിനു വേണ്ടി കളിച്ചു കൊണ്ടിരിക്കുകയാണ്‌ റോബീഞ്ഞോ.
സിവാസ്‌പോര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടിരിക്കുന്നതിനാല്‍ താരത്തെ ഈസ്‌റ്റ് ബംഗാളിനു വില്‍ക്കാനുള്ള സാധ്യതയേറെയാണ്‌. ജര്‍മനിയിലെ വര്‍ഡന്‍ ബ്രമന്‍, ബയേണ്‍ ലവര്‍കൂസന്‍ ക്ലബുകളുടെ കോച്ചായിരുന്ന റോബിന്‍ ഡട്ടും ഈസ്‌റ്റ് ബംഗാളിലെത്താന്‍ സാധ്യതയുണ്ട്‌.

Ads by Google
Friday 13 Jul 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW