Friday, February 15, 2019 Last Updated 6 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.04 AM

ചോദിച്ചു വാങ്ങിയ ബ്രെക്‌സിറ്റ്‌

uploads/news/2018/07/232867/2.jpg

ഔദ്യോഗിക സ്‌ഥിരീകരണം വന്നിരിക്കുന്നു... ഇംഗ്ലണ്ട്‌ നാട്ടിലേക്ക്‌ തിരിച്ചെത്തുകയാണ്‌; ലോകകപ്പില്ലാതെ. ഇറ്റ്‌സ് കമിങ്‌ ഹോം എന്നത്‌ ഇംഗ്ലണ്ട്‌ കമിങ്‌ ഹോമെന്നായത്‌ വെറും 120 മിനിറ്റുകള്‍ക്കുള്ളിലാണ്‌. അഞ്ചു പതിറ്റാണ്ടിനു ശേഷം ലോകകപ്പ്‌ ഫുട്‌ബോള്‍ കിരീടമെന്ന ഇംഗ്ലണ്ടിന്റെ സ്വപ്‌നമാണ്‌ മോസ്‌കോ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ ക്ര?യേഷ്യന്‍ പോര്‍വീര്യത്തിനു മുന്നില്‍ പൊലിഞ്ഞത്‌.
സമീപകാല ലോകകപ്പുകളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്‌തമായി മികച്ച പ്രകടനവും മികച്ച താരനിരയുമായി എത്തിയ ഇംഗ്ലണ്ട്‌ ഇ0ൗ പുറത്താകല്‍ അര്‍ഹിച്ചതല്ല. എതിരാളികളെ ബഹുമാനിക്കണമെന്ന പ്രാഥമിക യുദ്ധനിയമം മറന്നതാണ്‌ അവര്‍ക്ക്‌ വിനയായത്‌.
ക്ര?യേഷ്യയെ ചെറുമീനായി കണ്ട ഇംഗ്ലണ്ട്‌ കോച്ച്‌ ഗാരെത്‌ സൗത്ത്‌ഗേറ്റിന്‌ തെറ്റ്‌ മനസിലാകുമ്പോഴേക്കും തിരിച്ചടി ലഭിച്ചിരുന്നു. സമനില ഗോളില്‍ നിന്ന്‌ ക്ര?യേഷ്യ ഊര്‍ജ്‌ജം കൊണ്ട്‌ കളിച്ചപ്പോള്‍ മത്സരത്തിന്റെ തുടക്കത്തില്‍ ലഭിച്ച ലീഡില്‍ അഭിരമിച്ചു പോയ ഇംഗ്ലീഷുകാര്‍ക്ക്‌ കളികൈവിടുന്നത്‌ മനസിലായത്‌ ഏറെ വൈകിയാണ്‌.
ലോകകപ്പിനായി നാട്ടില്‍ നിന്നു തിരിക്കുമ്പോള്‍ കടുത്ത ആരാധകര്‍ പോലും പ്രതീക്ഷ കല്‍പിക്കാഞ്ഞ ടീമാണ്‌ ഇംഗ്ലണ്ട്‌. എന്നാല്‍ ഹാരി കെയ്‌ന്‍ എന്ന സൂപ്പര്‍ സ്‌ട്രൈക്കറുടെയും മികച്ച ഫോമിലുള്ള മധ്യ-പ്രതിരോധ നിരകളുടെയും ബലത്തില്‍ അവര്‍ സ്വപ്‌നതുല്യമായ കുതിപ്പാണ്‌ നടത്തിയത്‌.
ഗ്രൂപ്പ്‌ ഘട്ടത്തില്‍ ടുണീഷ്യയെയും പാനമയെയും ഗോള്‍മഴയില്‍ മുക്കിയ അവര്‍ ബെല്‍ജിയത്തിനു മുന്നില്‍ ഒരു ഗോളിനു കീഴടങ്ങിയെങ്കിലും അപ്പോഴേക്കും ആരാധകര്‍ സ്വപ്‌നങ്ങളുടെ കോട്ടപടുത്തുയര്‍ത്തിക്കഴിഞ്ഞിരുന്നു. ടീമെന്നതിലുപരി കെയ്‌നിലും കോച്ച്‌ സൗത്ത്‌ഗേറ്റിലുമായിരുന്നു പ്രതീക്ഷയത്രയും.
കഴിഞ്ഞ ലോകകപ്പുകളില്‍ സങ്കടക്കയത്തില്‍ ആഴ്‌ത്തിയ ഷൂട്ടൗട്ട്‌ ദുരന്തം പ്രീക്വാര്‍ട്ടറില്‍ മറികടന്ന അവര്‍ ക്വാര്‍ട്ടറില്‍ അനായാസം ജയിച്ചു കയറുകയായിരുന്നു. സെമിയില്‍ എതിരാളികള്‍ ക്ര?യേഷ്യയാണെന്നറിഞ്ഞതോടെ ഫൈനല്‍ ഉറപ്പിച്ച പ്രതീതിയായിരുന്നു ടീമിനും ആരാധകര്‍ക്കും.
സെമിയില്‍ ആദ്യ അഞ്ചു മിനിറ്റിനുള്ളില്‍ ലീഡ്‌ നേടിയതോടെ അവര്‍ക്ക്‌ കൈവന്ന അമിത ആത്മവിശ്വാസമാണ്‌ തിരിച്ചടിയായത്‌. ആദ്യ ഗോള്‍ നേടിയതിനു പിന്നാലെ ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ചതിനു വിഭിന്നമായി അലസ ഫുട്‌ബോളാണ്‌ ഇംഗ്ലീഷുകാര്‍ കാഴ്‌ചവച്ചത്‌.
മുന്‍മത്സരങ്ങളില്‍ വീണ്ടും വീണ്ടും സ്‌കോര്‍ ചെയ്യാനുള്ള ത്വര കെയ്‌നും സംഘവും കാട്ടിയെങ്കില്‍ ഇക്കുറി അതിനു ശ്രമിച്ചില്ല. മറിച്ച്‌ ഒറ്റഗോള്‍ ലീഡില്‍ കടിച്ചു തൂങ്ങി. ലീഡ്‌ നേടിയ ശേഷം ആദ്യ പകുതിയിലെ ശേഷിച്ച 40 മിനിറ്റില്‍ ഇംഗ്ലണ്ട്‌ കളിച്ച അലസ ഗെയിമാണ്‌ അവര്‍ക്കു മത്സരം നഷ്‌ടമാക്കിയത്‌.
തുടക്കത്തില്‍ ഇംഗ്ലണ്ട്‌ പ്രതിരോധനിരയെ പരീക്ഷിക്കാതെ വീക്ഷിച്ച ക്ര?യേഷ്യയ്‌ക്ക് ഒരു ഗോള്‍ കൂടി താങ്ങാനാുള്ള കരുത്തുണ്ടായിരുന്നില്ല. ഇംഗ്ലണ്ട്‌ അതിനു ശ്രമിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ. ഇംഗ്ലീഷ്‌ മുന്‍നിരയില്‍ കെയ്‌നെ സമര്‍ഥമായി ക്ര?യേഷ്യന്‍ പ്രതിരോധം പൂട്ടിയപ്പോള്‍ ഡെലി അലി, റഹീം സ്‌റ്റെര്‍ലിങ്‌, ജെസി ലിങ്കാര്‍ഡ്‌ എന്നിവരിലൊരാള്‍ക്കും സ്‌കോറിങ്‌ ചുമതലയേറ്റെടുക്കാനായില്ല.
ഉജ്‌ജ്വലമായ ഒരു ഫ്രീകിക്ക്‌ ഗോള്‍ നേടിയ കീറണ്‍ ട്രിപ്പിയര്‍ മാത്രമാണ്‌ ഇന്നലെ തിളങ്ങിയ ഇംഗ്ലീഷ്‌ താരം. രണ്ടാം പകുതിയില്‍ ക്രോട്ടുകള്‍ ഇരമ്പിക്കയറിയപ്പോള്‍ ഇംഗ്ലണ്ട്‌ പ്രതിരോധവും മറന്നു. കൈല്‍ വാക്കറും ജോണ്‍ സ്‌റ്റോണ്‍സും നിരന്തരം പിഴവുകള്‍ വരുത്തി. ക്ര?യേഷ്യ സമനില നേടിയതോടെ ഇംഗ്ലണ്ട്‌ അങ്കലാപ്പിലാകുകയും ചെയ്‌തു.
മത്സരം അധികസമയത്തിന്റെ ആദ്യ പകുതി പിന്നിട്ടു കഴിഞ്ഞ ശേഷമാണ്‌ ക്രോട്ടുകള്‍ക്കെതിരേ ആക്രമണമാണ്‌ നല്ലതെന്നു സൗത്ത്‌ഗേറ്റ്‌ തിരിച്ചറിഞ്ഞത്‌. എന്നാല്‍ അപ്പോഴേക്കും സ്‌റ്റോണ്‍സിന്റെ പ്രതിരോധപ്പിഴവില്‍ നിന്ന്‌ മാന്‍സുകിച്ച്‌ ക്ര?യേഷ്യയുടെ വിജയഗോള്‍ നേടിയിരുന്നു.
അവസാന മിനിറ്റുകളില്‍ ജാമി വാര്‍ഡിയെ ഇറക്കി 4-3-3 ശൈലിയില്‍ ആക്രമിക്കാന്‍ സൗത്ത്‌ഗേറ്റ്‌ തുനിഞ്ഞെങ്കിലും വിജയം മണത്തുകഴിഞ്ഞ ക്ര?യേഷ്യ സര്‍വപഴുതുകളും അടച്ചിരുന്നു. ആക്രമണ ശൈലി രണ്ടാം പകുതിയിലെങ്കിലും സ്വീകരിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്‌ ആശ്വസിക്കാന്‍ വകയുണ്ടായേനെ.
മേജര്‍ ടൂര്‍ണമെന്റുകളില്‍ ഇംഗ്ലണ്ടിന്റെ അഞ്ചാം സെമിഫൈനല്‍ തോല്‍വിയാണിത്‌. അതേസമയം തുടര്‍ച്ചയായ മൂന്നു മത്സരങ്ങള്‍ എക്‌സ്ട്രാ ടൈമില്‍ ജയിക്കുന്ന ആദ്യ ടീമായി ക്ര?യേഷ്യ.

തോല്‍വി ലുസ്‌നിക്കിയില്‍ ഉപേക്ഷിക്കുന്നെന്ന്‌ സൗത്ത്‌ഗേറ്റ്‌

ലണ്ടന്‍: ക്ര?യേഷ്യയോടു തോറ്റതിനു പിന്നാലെ എല്ലാം ലുസ്‌നികി സ്‌റ്റേഡിയത്തില്‍ ഉപേക്ഷിച്ചു മടങ്ങുകയാണെന്ന്‌ ഇംഗ്ലണ്ട്‌ കോച്ച്‌ ഗാരേത്‌ സൗത്ത്‌ഗേറ്റ്‌.
തോല്‍വിയെ കുറിച്ചു ചിന്തിച്ച്‌് ആകുലപ്പെടാതെ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണു തനിക്കിഷ്‌ടമെന്നും സൗത്ത്‌ഗേറ്റ്‌ വ്യക്‌തമാക്കി. കിരന്‍ ട്രിപ്പിയര്‍ നേടിയ ഗോളില്‍ പിടിച്ചു തൂങ്ങാതെ കൂടുതല്‍ ഗോളടിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഫൈനല്‍ ടിക്കറ്റ്‌ ഉറപ്പാക്കാമായിരുന്നെന്നും ഐടിവിക്കു നല്‍കിയ അഭിമുഖത്തില്‍ ഇംഗ്ലണ്ട്‌ കോച്ച്‌ പറഞ്ഞു.
കളിക്കാരോട്‌ ഒന്നും കൂടുതല്‍ ആവശ്യപ്പെടാന്‍ പാടില്ലെന്നാണു തന്റെ വിശ്വാസം. തോല്‍വിയില്‍നിന്നു വലിയ പാഠങ്ങള്‍ പഠിച്ചു. ഇംഗ്ലീഷ്‌ ടീമില്‍ കൂടുതലും യുവതാരങ്ങളായതിനാല്‍ ഇനിയും ലോകകപ്പ്‌ നേടാനുള്ള അവസരങ്ങളുണ്ട്‌- സൗത്ത്‌ഗേറ്റ്‌ തുടര്‍ന്നു.
രണ്ടുവര്‍ഷം കഴിഞ്ഞു നടക്കുന്ന യൂറോ കപ്പില്‍ ഈ ടീമില്‍നിന്ന്‌ ഏറെ പ്രതീക്ഷിക്കാനുണ്ടെന്നും കോച്ച്‌ പറഞ്ഞു. നായകന്‍ ഹാരി കെയ്‌ന്‍ ടീമിന്‌ 100 ശതമാനവും സമര്‍പ്പിച്ചിരുന്നു. ഗോള്‍ഡന്‍ ബൂട്ടിനും ഗോള്‍ഡന്‍ ബോളിനും കെയ്‌ന്‍ അര്‍ഹനാണെന്നും സൗത്ത്‌ഗേറ്റ്‌് പറഞ്ഞു.
ശനിയാഴ്‌ച നടക്കുന്ന മൂന്നാംസ്‌ഥാനക്കാര്‍ക്കു വേണ്ടിയുള്ള പ്ലേ ഓഫ്‌ മത്സരത്തിനുള്ള തയാറെടുപ്പുകള്‍ ഇന്നലെ തന്നെ തുടങ്ങി. സെന്റ്‌ പീറ്റേഴ്‌സ്ബര്‍ഗിലെ റെപിനോയിലെ ക്യാമ്പില്‍ രാവിലെ മുതല്‍ ടീമുകള്‍ പരശീലനത്തിലായിരുന്നു.
ഒന്നാം സെമി ഫൈനലില്‍ ഫ്രാന്‍സിനോടു തോറ്റ ബെല്‍ജിയമാണ്‌ ഇംഗ്ലണ്ടിനെ നേരിടുക. അധിക സമയത്ത്‌ മരിയോ മന്‍സൂവിച്ച്‌ ഗോളടിച്ചതോടെ ഇംഗ്ലണ്ട്‌ നിശബ്‌ദമായിരുന്നു. കിരന്‍ ട്രിപ്പിയര്‍ അഞ്ചാം മിനിട്ടില്‍ ഫ്രീകിക്ക്‌ ഗോളാക്കിയതോടെ ഇംഗ്ലണ്ടുകാര്‍ ആഘോഷം തുടങ്ങിയിരുന്നു.
വിഖ്യാതമായ നോട്ടിങ്ങാം ഫോറസ്‌റ്റ് ഫുട്‌ബോള്‍ ക്ലബ്‌, സെന്റ്‌ പീറ്റര്‍ സ്‌ക്വയര്‍ സ്‌പോര്‍ട്‌സ് പബ്‌, ഓള്‍ഡ്‌ മാര്‍ക്കറ്റ്‌ ഏരിയ, ട്രെന്റ്‌ ബ്രിഡ്‌ജ് എന്നിവിടങ്ങളില്‍ കൂറ്റന്‍ സ്‌ക്രീനില്‍ കളി കാണാന്‍ ആയിരങ്ങള്‍ തടിച്ചു കൂടിയിരുന്നു.
ഇവാന്‍ പെരിസിച്ച്‌ സമനില ഗോളടിച്ചതോടെ ആഘോഷങ്ങള്‍ക്കു തെല്ലു ശമനമുണ്ടായി. തോല്‍വി ഉറപ്പാക്കിയതോടെ നിരാശയില്‍ കുനിഞ്ഞ ശിരസുമായാണ്‌ ആരാധകര്‍ വീടു പറ്റിയത്‌.

Ads by Google
Friday 13 Jul 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW