Sunday, March 24, 2019 Last Updated 9 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.04 AM

താനാ സേര്‍ന്ത കൂട്ടം

uploads/news/2018/07/232866/1.jpg

സ്വോനിമിര്‍ ബോബന്റെ കാരാട്ടെ കിക്കാണ്‌ ക്ര?യേഷ്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ കിക്കോഫ്‌ കുറിച്ചതെന്ന്‌ ഒരു കഥയുണ്ട്‌. 1990 മേയില്‍ സെര്‍ബിയന്‍ ക്ലബ്‌ റെഡ്‌സ്റ്റാര്‍ ബെല്‍ഗ്രേഡും ക്ര?യേഷ്യന്‍ ക്ലബ്‌ ഡൈനാമോ സാഗ്രെബും തമ്മിലുള്ള മത്സരത്തിനിടെയാണ്‌ സംഭവം.
പിന്നീട്‌ എ.സി. മിലാന്റെ സൂപ്പര്‍ താരമായി മാറിയ ബോബന്‍ അന്ന്‌ സാഗ്രെബ്‌ ജഴ്‌സിയിലാണ്‌. മത്സരച്ചൂടില്‍ ഇരുടീമുകളുടെയും ആരാധകര്‍ തമ്മില്‍ ചെറിയ കശപിശയുണ്ടായി. സുരക്ഷാ ചുമതലയുണ്ടായിരുന്ന യൂഗോസ്ലോവിയന്‍ പോലീസ്‌ സാഗ്രെബ്‌ ആരാധകരെ തല്ലിച്ചതയ്‌ക്കുന്നത്‌ കണ്ട ബോബന്‌ സഹിച്ചില്ല. ഒരു പോലീസുകാരനെ കാര്യമായി അങ്ങ്‌ കൈകാര്യം ചെയ്‌തു.
ഈ മത്സരത്തിനു ശേഷമുണ്ടായ കലാപത്തില്‍ ഇരുപതിനായിരം പേര്‍ കൊല്ലപ്പെട്ടെന്നാണ്‌ ഔദ്യോഗിക കണക്ക്‌. ഈ മത്സരം നടന്ന്‌ ഒരാഴ്‌ചയ്‌ക്കുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ക്ര?യേഷ്യയെ അനുകൂലിച്ചവര്‍ വിജയിച്ചു. കടുത്ത ഫുട്‌ബോള്‍ ആരധകനായ ഫ്രാഞ്ചോ തുജാമാനാണ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌. തുടര്‍ന്നു നടന്ന പാര്‍ട്ടിസന്‍ ബെല്‍ഗ്രേഡും ഹാജുക്‌ സ്‌പ്ലിറ്റും തമ്മിലുള്ള മത്സരം ക്ര?യേഷ്യന്‍ അനുകൂലികള്‍ ഗ്രൗണ്ട്‌ കൈയേറിയതു കാരണം ഉപേക്ഷിച്ചു. യൂഗോസ്ലാവിയയുടെ ദേശീയ പതാക അവര്‍ ഗ്രൗണ്ടിലിട്ട്‌ കത്തിച്ചു. പിന്നാലെ ക്ര?യേഷ്യ അവരുടെ ദേശീയ ടീമിന്റെ ആദ്യ മത്സരം സംഘടിപ്പിക്കുകയും ചെയ്‌തു. യൂഗോസ്ലാവിയയുടെ പേരിലാണ്‌ അന്നു കളിച്ചതെന്ന ആരോപണം ഇന്നും നിലനില്‍ക്കുന്നുണ്ട്‌. തലസ്‌ഥാനത്തു യു.എസ്‌.എയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ 2-1 ക്ര?യേഷ്യ ജയിക്കുകയും ചെയ്‌തു. പിന്നാലെയാണു സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടായത്‌. സ്വതന്ത്ര രാജ്യമായപ്പോള്‍ അവര്‍ സ്വാഭിമാനത്തിനായി ആശ്രയിച്ചതു ഫുട്‌ബോളിനെ.
സംഭവത്തില്‍ കുറ്റക്കാരനായ ബോബന്‌ ഫെഡറേഷന്‍ വിലക്ക്‌. പിന്നീട്‌ എട്ടു വര്‍ഷം കഴിഞ്ഞാണ്‌ അദ്ദേഹം ദേശീയ ടീമിന്റെ ജഴ്‌സിയണിയുന്നത്‌. ഇക്കുറി പക്ഷേ പുതിയ രാജ്യത്തിന്റേതായിരുന്നു. ക്ര?യേഷ്യയുടേത്‌.
1998 ലോകകപ്പായിരുന്നു അവരുടെ ആദ്യ മേജര്‍ ടൂര്‍ണമെന്റ്‌. ലോക ഫുട്‌ബോളിലെ വമ്പന്മാരായ ജര്‍മനിയെ വരെ അട്ടിമറിച്ച അവര്‍ സെമിഫൈനലില്‍ കടന്നു മൂന്നാം സ്‌ഥാനക്കാരായാണ്‌ ഫ്രാന്‍സില്‍ നിന്നു മടങ്ങിയത്‌.
4.5 ദശലക്ഷം പൗരന്മാര്‍ മാത്രമുള്ള ഒരു രാജ്യം. ഇക്കുറിയും പല പ്രമുഖരെയും അട്ടിമറിച്ച അവര്‍ വീണ്ടും ഒരിക്കല്‍ക്കൂടി സെമിഫൈനലില്‍ എത്തി. തോല്‍ക്കാനായി അല്ല; ജയിച്ചു ഫൈനല്‍ കളിക്കാന്‍ അവര്‍ അര്‍ഹത നേടി. 98-ല്‍ ബോബന്റെ സഹതാരമായിരുന്ന; ആ ലോകകപ്പിലെ ടോപ്‌ സ്‌കോററായിരുന്ന ഡേവര്‍ സുകേറാണ്‌ ഇന്ന്‌ ക്ര?യേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റ്‌. താന്‍ തെളിച്ചിട്ട വഴിയിലൂടെ പിന്‍ഗാമികള്‍ വിശ്വവിജയത്തിലേക്ക്‌ കുതിക്കുന്നത്‌ കണ്ട്‌ അഭിമാനപുളകിതനാണ്‌ ഇന്ന്‌ സുകേര്‍.
91-ല്‍ രൂപീകൃതമായ ഒരു രാജയം ഏഴു വര്‍ഷത്തിനുള്ളില്‍ ലോകകപ്പ്‌ ഫുട്‌ബോളില്‍ മൂന്നാം സ്‌ഥാനക്കാരാകുക. ഇന്ത്യയില്‍ ചിന്തിക്കാന്‍ പോലുമാകാത്ത കാര്യം. യൂഗോസ്ലോവിയയുടെ ഫുട്‌ബോള്‍ പാരമ്പര്യത്തിന്റെ ഫലമാണതെന്നും പറയാമെങ്കിലും മാര്‍ക്ക്‌ നല്‍കേണ്ടത്‌ സുകേറിനും ഒപ്പം നിന്ന മറ്റ്‌ ക്ര?യേഷ്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കും.
ആദ്യ ലോകകപ്പില്‍ തന്നെ തങ്ങളുടെ ഹീറോ ആയ ഒരു താരത്തെയാണ്‌ അവര്‍ ഫുട്‌ബോള്‍ ഭരിക്കാന്‍ നിയോഗിച്ചത്‌. അതിന്റെ ഫലമാണ്‌ അവര്‍ ഇന്നു കൊയ്യുന്നത്‌. ഇന്നത്തെ ക്ര?യേഷ്യന്‍ ടീം രണ്ടു ലോകോത്തര മധ്യനിര താരങ്ങളെ ചുറ്റിപ്പറ്റിയാണ്‌ നിര്‍മിച്ചെടുത്തിരിക്കുന്നത്‌... നായകന്‍ മോഡ്രിച്ചും സഹതാരം റാക്കിറ്റിച്ചും.
ഒപ്പം നില്‍ക്കാന്‍ ഇവാന്‍ പെരിസിച്ച്‌, മരിയോ മാന്‍ഡ്‌സുകിച്ച്‌ തുടങ്ങി ചങ്കുപറിച്ചു പൊരുതുന്ന ഒരുപിടി താരങ്ങള്‍. ഇവരെയൊക്കെ ഇന്നത്തെ നിലയിലേക്ക്‌ എത്തിക്കാന്‍ സകേര്‍ വഹിച്ച പങ്കുവലുതാണ്‌.
ഡൈനാമോ സാഗ്രെബ്‌ എന്ന ക്ലബിനെ വളര്‍ത്തി വലുതാക്കിയതാണ്‌ സുകേറും ക്ര?യേഷ്യന്‍ ഫുട്‌ബോളും ചെയ്‌ത ആദ്യ കാര്യം. രാജ്യത്തെ ഏറ്റവും മികച്ച ക്ലബില്‍ നിന്ന്‌ അവര്‍ ലോകം കീഴടക്കാനുള്ള പടയെ ഒരുക്കിയെടുത്തു. മോഡ്രിച്ചും റാക്കിറ്റിച്ചുമെല്ലാം സാഗ്രെബിന്റെ പ്രോഡക്‌ടുകളാണ്‌. ഇന്ന്‌ ദേശീയ ടീമില്‍ കളിക്കുന്ന 22 താരങ്ങളില്‍ 13 പേരും സാഗ്രെബില്‍ നിന്നുള്ളതാണ്‌. ഇതാണ്‌ ഒന്നിച്ചു ഒറ്റക്കെട്ടായി പൊരുതാന്‍ ആ ടീമിനെ പ്രാപ്‌തരാക്കുന്നത്‌.
മറ്റു ടീമുകള്‍ ഒത്തിണക്കമില്ലാതെ ഉഴറുമ്പോള്‍ നെഞ്ചുറപ്പോടെ ക്ര?യേഷ്യയ്‌ക്ക് പറയാനാകും തങ്ങള്‍ ഒരു ടീമാണെന്ന്‌.
ഫിഫ റാങ്കിങ്ങില്‍ ഇരുപതാം സ്‌ഥാനത്താണു ക്ര?യേഷ്യ. റഷ്യയിലേക്കു വരുന്നതിനു മുമ്പ്‌ അഴിമതി വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുകയായിരുന്നു അവരുടെ ഫുട്‌ബോള്‍ ഫെഡറേഷന്‍.
രാജ്യത്തെ ഏറ്റവും വെറുക്കപ്പെട്ട രണ്ടാമനാണ്‌ നായകന്‍ ലൂകാ മോഡ്രിച്ച്‌. ക്ര?യേഷ്യ കിരീടം നേടിയാലും മോഡ്രിച്ചിന്റെയും സഹതാരം ദേയാന്‍ ലോവ്‌റാന്റെയും മേലുള്ള അഴിമതിക്കറ പോകില്ലെന്നാണു നാട്ടുകാരുടെ നിലപാട്‌. മോഡ്രിച്ചും ലോവ്‌റാനും കള്ള സാക്ഷി പറഞ്ഞതാണു പ്രകോപണ കാരണം.
ക്ര?യേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ്‌ പ്രസിഡന്റും ഡൈനാമോ സാഗ്രെബിന്റെ മുന്‍ പ്രസിഡന്റുമായ ഡ്രാവ്‌കോ മാമിസിച്ചിന്റെ അഴമതിക്കേസിലാണു താരങ്ങള്‍ കള്ള സാക്ഷി പറഞ്ഞത്‌. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസാണു മാമിസിച്ചിന്റെ പേരിലുള്ളത്‌. സാഗ്രബിന്റെ മേധാവിയായിരിക്കേ താരങ്ങളുടെ ട്രാന്‍സ്‌ഫറിന്റെ പേരില്‍ പതിനഞ്ച്‌ ദശലക്ഷം യൂറോ വെട്ടിച്ചെന്നാണു കേസ്‌. മാമിസിച്ചിന്‌ ആറര വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചു. മോഡ്രിച്ചും ലോവ്‌റാനും മാമിസിച്ചിന്‌ അനുകൂലമായാണു മൊഴി നല്‍കിയത്‌.
ഈ പ്രതിസന്ധികള്‍ക്കിടയിലാണ്‌ അവര്‍ മിന്നുന്ന പ്രകടനവുമായി ലോകത്തിന്റെ നെറുകയിലേക്ക്‌ ഒരുപടിയകലെ എത്തിയിരിക്കുന്നത്‌. രാജ്യത്ത്‌ ആഭ്യന്തര യുദ്ധത്തിന്റെ രക്‌തപ്പാടുകള്‍ മാഞ്ഞുകഴിഞ്ഞു. യുദ്ധക്കെടുതിയില്‍ ബാല്യം പൊള്ളിയ കുട്ടികള്‍ ഇന്ന്‌ ലൂക്കാ മോഡ്രിച്ചിന്റെയും ഇവാന്‍ റാക്കിറ്റിച്ചിന്റെയും മരിയോ മാന്‍ഡ്‌സുകിച്ചിന്റെയും ചിത്രങ്ങളുമായി ആഘോഷത്തിലാണ്‌. അവര്‍ക്കു വേണ്ടി ആ ടീമിന്‌ ഈ കിരീടം നേടിയേ തീരൂ. അതിനുള്ള ചങ്കുറപ്പുണ്ട്‌ അവര്‍ക്ക്‌. പൊന്‍കരണ്ടിയുമായി ജനിച്ചുവീണവരല്ല ക്രോട്ടുകള്‍, പടവെട്ടി തോല്‍ക്കാന്‍ മനസില്ലാതെ ജയിച്ചു വന്നവരാണ്‌... താനാ സേര്‍ന്ത കൂട്ടം...

Ads by Google
Friday 13 Jul 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW