Monday, July 23, 2018 Last Updated 44 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.04 AM

താരമായി കുല്‍ദീപ്‌

നോട്ടിങ്ങാം: ഏകദിന ക്രിക്കറ്റില്‍ ആറ്‌ വിക്കറ്റ്‌ സ്വന്തമാക്കുന്ന ഇടംകൈയന്‍ റിസ്‌റ്റ് (ചൈനാമെന്‍) സ്‌പിന്നറെന്ന നേട്ടം ഇന്ത്യയുടെ കുല്‍ദീപ്‌ യാദവിന്‌. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ആറു വിക്കറ്റെടുത്താണ്‌ കുല്‍ദീപ്‌ ഈ നേട്ടം സന്തമാക്കിയത്‌. പത്ത്‌ ഓവറില്‍ 25 റണ്‍ വഴങ്ങിയാണു കുല്‍ദീപ്‌ ആറു വിക്കറ്റെടുത്തത്‌.
കരിയറിലെ 11-ാം ഏകദിനം കളിക്കുന്ന കുല്‍ദീപ്‌ ആദ്യമായാണ്‌ അഞ്ചു വിക്കറ്റ്‌ നേട്ടം കുറിക്കുന്നതും. യാദവ്‌ ഏല്‍പ്പിച്ച ആഘാതത്തില്‍നിന്നു കരകയറിയ ഇംഗ്ലണ്ട്‌ 268 റണ്ണിന്‌ ഓള്‍ഔട്ടായി. നോട്ടിങ്ങാമിലെ ട്രെന്റ്‌ബ്രിഡ്‌ജില്‍ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനു വിട്ടു.
ഓപ്പണര്‍മാരായ ജാസണ്‍ റോയ്‌ (35 പന്തില്‍ 38), ജോണി ബെയര്‍സ്‌റ്റോ (35 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 38) എന്നിവര്‍ ഇംഗ്ലണ്ടിനു മികച്ച തുടക്കം നല്‍കി. ജാസണിനെ കുല്‍ദീപ്‌ യാദവ്‌ ഉമേഷ്‌ യാദവിന്റെ കൈയിലെത്തിച്ചതോടെയാണു വിക്കറ്റ്‌ വീഴ്‌ച തുടങ്ങിയത്‌. കുല്‍ദീപിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി ബെയര്‍സ്‌റ്റോയും ക്രീസ്‌ വിട്ടു. ജോ റൂട്ടിനെ (ആറ്‌ പന്തില്‍ മൂന്ന്‌) നിലയുറപ്പിക്കും മുമ്പ്‌ മടക്കാന്‍ കുല്‍ദീപിനായി. റൂട്ടും വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. 20 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 19 റണ്ണുമായി കളി തുടര്‍ന്ന നായകന്‍ ഒയിന്‍ മോര്‍ഗാന്‍ ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹാലിന്റെ പന്തില്‍ സുരേഷ്‌ റെയ്‌നയ്‌ക്കു പിടികൊടുത്തു.
മോര്‍ഗാന്റെ അലക്ഷ്യമായ ഷോട്ടാണു റെയ്‌നയുടെ കൈയില്‍ വിശ്രമിച്ചത്‌. വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ്‌ ബട്ട്‌ലര്‍ (51 പന്തില്‍ അഞ്ച്‌ ഫോറുകളടക്കം 53), ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് (103 പന്തില്‍ 50) എന്നിവര്‍ അര്‍ധ സെഞ്ചുറികളുമായി ചെറുത്തുനിന്നത്‌ ഇംഗ്ലണ്ടിനു രക്ഷയായി. ഇരുവരെയും കുല്‍ദീപാണു മടക്കിയത്‌.
ബട്ട്‌ലറിനെ വിക്കറ്റ്‌ കീപ്പര്‍ എം.എസ്‌. ധോണി തകര്‍പ്പന്‍ ക്യാച്ചിലൂടെയാണു പുറത്താക്കിയത്‌. അവസാന ഓവറുകളില്‍ മൊയീന്‍ അലി (23 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 24), ആദില്‍ റഷീദ്‌ (16 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 22) എന്നിവരുടെ വെടിക്കെട്ടുകള്‍ സ്‌കോര്‍ 250 ലെത്തിച്ചു. ഇന്ത്യക്കു വേണ്ടി ഉമേഷ്‌ യാദവ്‌ രണ്ട്‌ വിക്കറ്റും ചാഹല്‍ ഒരു വിക്കറ്റുമെടുത്തു.

Ads by Google
Friday 13 Jul 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW