Tuesday, November 13, 2018 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.00 AM

കണ്ണൂരില്‍ തെളിവെടുത്തു, ബിഷപ്‌ കണ്ണൂരിലെത്തിയത്‌ നാലുതവണ

uploads/news/2018/07/232861/1.jpg

കണ്ണൂര്‍: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ രൂപതയുടെ കീഴില്‍ കണ്ണൂരില്‍ പരിയാരത്തും പരവൂരിലുമുള്ള മഠങ്ങളില്‍ ഡിവൈ.എസ്‌.പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ്‌ നടത്തി. കുറവിലങ്ങാട്ടെ മഠത്തില്‍ 13 തവണ വന്ന കാലഘട്ടതില്‍ ഈ മഠങ്ങളില്‍ ബിഷപ്‌ ഫ്രാങ്കോ നാലു തവണയേ ചെന്നിട്ടുള്ളുവെന്ന്‌ കണ്ടെത്തി. ഈ സന്ദര്‍ശന വേളയില്‍ മഠത്തില്‍ താമസിച്ചതിനു രേഖയില്ല. കണ്ണൂര്‍ പരിയാരം ആയുര്‍വേദ ആശുപത്രിക്കു പിന്‍വശ ത്തുള്ള മീഷനറീസ്‌ ഓഫ്‌ ജീസസ്‌ എന്ന സ്‌ഥാപനത്തിലാണ്‌ ഇന്നലെ വെകുന്നേരം മൂന്നുമണിയോടെ സംഘം പരിശോധനയ്‌ക്കെത്തിയത്‌. കോട്ടയം കുറവിലങ്ങാട്‌, കണ്ണൂര്‍ പരിയാരം, മാതമംഗലം എന്നിവിടങ്ങളി ലാണ്‌ ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലുമായി ബന്ധപ്പെട്ട കേരളത്തിലെ സ്‌ഥാപനങ്ങള്‍.കന്യാസ്‌ത്രീയുടെ പരാതിയില്‍ കണ്ണൂരിലെ മഠങ്ങളെക്കുറിച്ച്‌ പറയുന്നില്ലെങ്കിലും ബിഷപ്‌ കേരളത്തില്‍ എത്തുമ്പോള്‍ ഇവിടെയും സന്ദര്‍ശനം നടത്തിയിരുന്നോ എന്നാണ്‌ അന്വേഷിച്ചത്‌. ഇവിടെയുള്ള അന്തേവാസികളുടെ മൊഴിയെടുത്തു. രേഖകള്‍ പരിശോധിച്ചു. കന്യാസ്‌ത്രീയുടെ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്‌ കുറുവിലങ്ങാടിനു പുറത്ത്‌ എവിടെങ്കിലും താമസിച്ചിട്ടുണ്ടൊ എന്നു പരിശോധിക്കുന്നതിന്റെ ഭാഗമായാണ്‌ ജലന്ധര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു മഠങ്ങളില്‍ പരിശോധന നടത്തിയത്‌.
സഭ വിട്ടുപോയ ഒരു കന്യാസ്‌ത്രീയുടെ മൊഴിയും പോലീസ്‌ രേഖപ്പെടുത്തി. ബിഷപ്പിന്‌ എതിരായാണ്‌ ഇവര്‍ മൊഴി നല്‍കിയതെന്ന്‌ അറിയുന്നു. സഭ വിട്ട മറ്റൊരു കന്യാസ്‌ത്രീയുടെ മൊഴിയെടുക്കാന്‍ പോലീസ്‌ ഭോപ്പാലിനു പോയേക്കും.
അതിനിടെ, തനിക്കെതിരേ പരാതിപ്പെട്ട കന്യാസ്‌ത്രീയുമായി തനിക്ക്‌ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന്‌ ഒരു ടെലിവിഷന്‍ ചാനലിനോട്‌ ബിഷപ്‌ പറഞ്ഞതിനെ പീഡനത്തിനിരയായ കന്യാസ്‌ത്രീ എതിര്‍ത്തു. താനടക്കമുള്ള കന്യാസ്‌ത്രീകള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു എന്നു ചൂണ്ടിക്കാട്ടി ജലന്ധര്‍ പോലിസ്‌ കമ്മിഷണര്‍ക്ക്‌ ബിഷപ്‌ ഫ്രാങ്കോ 2017 നവംബര്‍ 27-ന്‌ പരാതി നല്‍കിയിരുന്നെന്നും തൊട്ടടുത്ത മാസം തങ്ങള്‍ പോലീസില്‍ ഹാജരായി മൊഴി നല്‍കിയിരുന്നെന്നും അവര്‍ പറഞ്ഞു. തന്നെ വധിക്കാന്‍ ശ്രമിക്കുന്നെന്ന്‌ പറഞ്ഞ്‌ കഴിഞ്ഞ ജൂണില്‍ ബിഷപ്‌ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്‌. അഭിപ്രായ വ്യത്യാസമില്ലെങ്കില്‍ ഇങ്ങനെ ചെയ്യുമോ എന്ന്‌ അവര്‍ ചോദിക്കുന്നു. കുറവിലങ്ങാട്ടെ മഠത്തിലേക്ക്‌ വരരുതെന്ന്‌ 2016-ല്‍ ബിഷ്‌പ്പിനെ വിലക്കിയിരുന്നെന്നും അതിനു ശേഷം അദ്ദേഹം വന്നിട്ടില്ലെന്നും കന്യാസ്‌ത്രീ പറഞ്ഞു.

Ads by Google
Friday 13 Jul 2018 12.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW