Wednesday, September 19, 2018 Last Updated 45 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.00 AM

ഡ്രൈവിങ്‌ ലൈസന്‍സ്‌ നിര്‍മിച്ച തമിഴ്‌നാട്‌ സ്വദേശി പിടിയില്‍

uploads/news/2018/07/232858/7.jpg

ചേര്‍ത്തല: വ്യാജ മുക്‌ത്യാര്‍ ഉപയോഗിച്ച്‌ ഭൂമി തട്ടിയെടുത്ത കേസില്‍ ബിന്ദു പത്മനാഭന്റെ പേരില്‍ വ്യാജ ഡ്രൈവിങ്‌ ലൈസന്‍സ്‌ ചമച്ച തമിഴ്‌നാട്‌ സ്വദേശിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മേട്ടുപ്പാളയം മഹാദേവര്‍പുരം രാമസ്വാമി ബില്‍ഡിങില്‍ സി. ഷണ്‍മുഖനാ (68)ണു പിടിയിലായത്‌.
മുക്‌ത്യാര്‍ രജിസ്‌റ്റര്‍ ചെയ്യുന്നതിന്‌ ബിന്ദുവിന്റെ പേരില്‍ സെബാസ്‌റ്റ്യന്‍ ഹാജരാക്കിയ ഡ്രൈവിങ്‌ ലൈസന്‍സ്‌ നിര്‍മിച്ചത്‌ ഷണ്‍മുഖമാണെന്നു പോലീസ്‌ കണ്ടെത്തിയിരുന്നു. നേരത്തേ പിടിയിലായ പള്ളിപ്പുറം കെ.ആര്‍. പുരം പടിഞ്ഞാറെവെളി സി. തങ്കച്ചനില്‍നിന്നു സൂചന ലഭിച്ചതോടെ ഷണ്‍മുഖനെ തന്ത്രപൂര്‍വം വിളിച്ച്‌ വരുത്തി അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. വ്യാജ ഡ്രൈവിങ്‌ ലൈസന്‍സിന്‌ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച തങ്കച്ചനെ കസ്‌റ്റഡിയില്‍ കിട്ടാന്‍ ഇന്നു കോടതിയില്‍ അപേക്ഷ നല്‍കും. ഷണ്‍മുഖനെ തിരിച്ചറിയുന്നതിനു വേണ്ടിയാണിത്‌. തുടര്‍ന്ന്‌ ലൈസന്‍സ്‌ നിര്‍മിച്ച മേട്ടുപ്പാളയത്തെ കേന്ദ്രത്തില്‍ എത്തിച്ച്‌ തെളിവെടുക്കും.

Ads by Google
Friday 13 Jul 2018 12.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW