Monday, September 24, 2018 Last Updated 8 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 11.58 PM

പൊതുമേഖലയില്‍ നേട്ടംകൊയ്‌ത് വിജയ ബാങ്ക്‌

കൊച്ചി: 2017-18 സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിനു ലാഭവിഹിതം നല്‍കിയ ഏക ബാങ്ക്‌ എന്ന ഖ്യാതി വിജയ ബാങ്കിന്‌. 21 പൊതുമേഖലാ ബാങ്കുകളുള്ളതില്‍ ലാഭത്തിലുള്ള രണ്ടു ബാങ്കുകളില്‍ ഒരെണ്ണം വിജയ ബാങ്കാണ്‌. ബാങ്കിന്റെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരമാണിതെന്നു റീജണല്‍ മാനേജര്‍ സി.എച്ച്‌. രാജശേഖര്‍ അറിയിച്ചു. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്‌തി നാലുശതമാനത്തിനടുത്തുമാത്രമാണ്‌. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിഷ്‌ക്രിയ ആസ്‌തി ഏറ്റവും കുറവുള്ളതും വിജയ ബാങ്കിലാണെന്നും അദ്ദേഹം പറഞ്ഞു.
നടപ്പു സാമ്പത്തിക വര്‍ഷം 30 ശതമാനം വരുമാന വര്‍ധനയാണു ബാങ്ക്‌ പ്രതീക്ഷിക്കുന്നത്‌. സംസ്‌ഥാനത്ത്‌ കോഴിക്കോട്‌, കൊച്ചി എന്നീ രണ്ടു റീജണുകളിലായി ബാങ്കിന്‌ 131 ശാഖകളും 57 എ.ടി.എമ്മുകളും ഉണ്ട്‌. ബാങ്കിന്റെ നിക്ഷേപ പദ്ധതിയായവി സംഗ്രഹില്‍ 400, 500 ദിവസം കാലാവധിയുള്ള സ്‌ഥിരനിക്ഷേപങ്ങള്‍ക്കു മികച്ച പലിശയാണു വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. സെപ്‌റ്റംബര്‍ 30 വരെയാണു ഈ ആനുകൂല്യം ലഭ്യമാകുക.
ഏറ്റവും മികച്ച പൊതുമേഖലാ ബാങ്ക്‌, മികച്ച ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌, കര്‍ശന ബാങ്കിങ്‌ സുരക്ഷ, ഇടപാടുകാരുമായി മികച്ച ബന്ധം തുടങ്ങിയ വിഭാഗങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ബാങ്കിനെ തേടിയെത്തിയിട്ടുണ്ട്‌. പത്രസമ്മേളനത്തില്‍ എ.ജി.എം. രെജി മാത്യു, ചീഫ്‌ മാനേജര്‍ വി.ആര്‍. ഹരിദാസ്‌ എന്നിവരും പങ്കെടുത്തു.

Ads by Google
Thursday 12 Jul 2018 11.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW