Wednesday, December 12, 2018 Last Updated 12 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 11.58 PM

വിപണികള്‍ റെക്കോഡ്‌ ഉയരത്തില്‍

uploads/news/2018/07/232856/2.jpg

മുംബൈ: തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ സൂചിക റെക്കോഡ്‌ നേട്ടം കൈവരിച്ചു. ദേശിയ ഓഹരി സൂചികകയായ നിഫ്‌റ്റി 11,000 മാര്‍ക്ക്‌ മറികടന്നതും നിക്ഷേകര്‍ക്കു ആവേശമായി. ഊര്‍ജം, സാമ്പത്തിക ഓഹരികളാണ്‌ നേട്ടങ്ങള്‍ക്ക്‌ ആധാരം. സെന്‍സെക്‌സ്‌ 282.48 പോയിന്റ്‌ ഉയര്‍ന്ന്‌ 36,548.41ലും നിഫ്‌റ്റി 74.90 പോയിന്റ്‌ നേട്ടത്തില്‍ 11,023.20ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ബി.എസ്‌.ഇയിലെ 1,151 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,475 ഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു.
4.42 ശതമാനം ഓഹരി മൂല്യം വര്‍ധിപ്പിച്ച്‌ 1000 കോടി മൂലധനം കരസ്‌ഥമാക്കിയ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ പ്രകടനം വേറിട്ടു നിന്നു. കണക്കുകളില്‍ മികച്ച പ്രകടനം നടത്തുന്ന കോര്‍പ്പറേറ്റ്‌ മേഖലയിലെ വിശ്വാസവും നിക്ഷേപകര്‍ക്കു മുതല്‍ക്കൂട്ടാണ്‌. രൂപ മികച്ച പ്രകടനം കാഴ്‌ചവച്ചതും വിദേശനിക്ഷേപകര്‍ വിപണികളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതും സൂചികകള്‍ക്കു ഗുണം ചെയ്‌തു. വിപണികളില്‍െ വന്‍കുതിപ്പ്‌ നേരിയ രീതിയില്‍ ലാഭമെടുപ്പിനു വഴിവച്ചു. കഴിഞ്ഞ അഞ്ചു സെഷനുകളിലായി സൂചികകളുടെ നേട്ടം 973.86 പോയിന്റാണ്‌. 636.27 കോടി രൂപയുടെ ഓഹരികള്‍ വിദേശനിക്ഷേപ സ്‌ഥാപനങ്ങള്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയതായി കണക്കുകള്‍ വ്യക്‌തമാക്കി. പ്രാദേശിക നിക്ഷേപകരും 15.33 കോടി രൂപയുടെ ഓഹരികള്‍ സ്വന്തമാക്കി. ഉപഭോക്‌തു വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകള്‍ വിപണി സമയത്തിനു ശേഷമാണ്‌ പുറത്തുവന്നത്‌. ഇതിന്റെ പ്രതിഫലനങ്ങള്‍ ഇന്നു പ്രതീക്ഷിക്കാം.
റിലയന്‍സ്‌, വിപ്രോ, ഡോ.റെഡ്‌ഡീസ്‌ ലാബ്‌, എച്ച്‌.ഡി.എഫ്‌.സി, ഹിന്ദുസ്‌ഥാന്‍ യുണിലിവര്‍, എസ്‌.ബി.ഐ, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, സിപ്ല, എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. വേദാന്ത, ബജാജ്‌ ഓട്ടോ, ഇന്‍ഫോസിസ്‌, ലുപിന്‍, ഹീറോ മോട്ടോര്‍കോര്‍പ്‌, ടെക്‌ മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്‌, ടി.സി.എസ്‌, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ്‌, ടാറ്റ സ്‌റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്‌ടത്തിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. തുടക്കത്തില്‍ സെന്‍സെക്‌സ്‌ 400 പോയിന്റുവരെ ഉയര്‍ന്നിരുന്നു. ഏഷ്യന്‍ വിപണികളുടെ മികച്ച പ്രതികരണമാണ്‌ സൂചികകള്‍ക്ക്‌ തുണയായത്‌. എന്നാല്‍ ബോര്‍ഡര്‍ വിപണികള്‍ നിറംമങ്ങി. മിഡ്‌ക്യാപ്‌ 0.52 ശതമാനവും സ്‌മോള്‍ക്യാപ്‌ 0.06 ശതമാനവും താഴ്‌ന്നു.

Ads by Google
Thursday 12 Jul 2018 11.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW