Friday, July 13, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 11.58 PM

പണപ്പെരുപ്പം വര്‍ധിച്ചു

uploads/news/2018/07/232855/1.jpg

ന്യൂഡല്‍ഹി: ഉപഭോക്‌തൃ വിലസൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ വര്‍ധന. ജൂണില്‍ സൂചിക അഞ്ചുമാസത്തെ ഉയരങ്ങള്‍ താണ്ടി അഞ്ചു ശതമാനത്തിലെത്തി. മേയില്‍ ഇത്‌ 4.87 ശതമാനമായിരുന്നു. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ്‌ കഴിഞ്ഞ ദിവസം പുറത്തുവിട്ട പഠനത്തിലെ കണക്കുകളില്‍നിന്നു സൂചിക നേരിയ ആശ്വാസം കണ്ടതു മാത്രമാണ്‌ എടുത്തു പറയാവുന്നത്‌. പഠനത്തില്‍ സൂചിക 5.30 ശതമാനത്തിലെത്തിയിരുന്നു. വ്യവസായിക സൂചികയിലും കഴിഞ്ഞ മാസം തിരിച്ചടി നേരിട്ടു. 3.2 ശതമാനമാണ്‌ വ്യാവസായിക ഉല്‍പ്പദന നിരക്ക്‌. ഏപ്രിലില്‍ ഇത്‌ 4.9 ശതമാനമായിരുന്നു. തുടര്‍ച്ചയായി എട്ടാം മാസമാണ്‌ പണപ്പെരുപ്പ സൂചിക ആര്‍.ബി.ഐയുടെ പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തെ മറികടക്കുന്നത്‌.
സൂചിക തുടര്‍ച്ചയായി തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ അടുത്ത ആര്‍.ബി.ഐ. ധനനയത്തിലും അടിസ്‌ഥാന നിരക്കുകള്‍ ഉയരുമെന്നാണ്‌ വിദഗ്‌ധരുടെ വിലയിരുത്തല്‍. രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചതാണ്‌ സൂചികകയ്‌ക്കു തിരിച്ചടിയായത്‌. ഈ വര്‍ഷം ഇതുവരെ എണ്ണവില 20 ശതമാനം വര്‍ധിച്ചിട്ടുണ്ട്‌. ജൂണില്‍ മാത്രം വര്‍ധന 13 ശതമാനമാണ്‌.

Ads by Google
Thursday 12 Jul 2018 11.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW