Thursday, July 12, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 08.50 PM

സ്രാവുകള്‍ക്കൊപ്പം നീന്താനിറങ്ങിയ ഇൻസ്റ്റ​ഗ്രാം മോഡലിന് സ്രാവിന്റെ കടിയേറ്റു; അത്ഭുതകരമായ രക്ഷപ്പെടല്‍ ദൃശ്യങ്ങൾ വൈറൽ

uploads/news/2018/07/232852/catherin.jpg

ബഹാമസ് : മോഡലിന് സ്രാവിന്റെ ആക്രമണം. ബഹാമസിലെ സ്റ്റാനിയല്‍ കേ നഗരത്തിലെ പ്രധാന ആകര്‍ഷണമായ സ്രാവുകള്‍ക്കൊപ്പം നീന്താന്‍ കഴിയുന്ന നീന്തല്‍കുളത്തില്‍ വച്ചാണ് അപ്രതീക്ഷിത ആക്രമണം മോഡലിന് ഏല്‍ക്കേണ്ടി വന്നത്. ഇന്‍സ്റ്റഗ്രാം മോഡലും നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുമായ കാതറിന എല്ലെ സരുറ്റ്‌സ്‌കിക്കാണ് സ്രാവിന്റെ ആക്രമണം ഏറ്റത്. ചിലപ്പോഴെങ്കിലും ഈ സ്രാവുകള്‍ അപകടകാരികള്‍ ആയേക്കാമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് കാതറിന നീന്തല്‍കുളത്തില്‍ ഇറങ്ങിയത്.

uploads/news/2018/07/232852/catherin2.jpg

നീന്തുന്നതിനിടയില്‍ കൂട്ടത്തില്‍ നിന്നൊരു സ്രാവ് നീന്തിയെത്തി കാതറിന്റെ കൈയില്‍ കടിച്ച് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചു. പ്രതീക്ഷിത ആക്രമണത്തില്‍ കാതറിന്‍ പകച്ചെങ്കിലും ആത്മനിയന്ത്രണം വീണ്ടെടുത്ത്, ഉടന്‍ തന്നെ സ്രാവിനെ തട്ടിമാറ്റി കരയിലേക്ക് നീന്തിയെത്തി. കരയ്‌ക്കെത്തിയ കാതറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പിന്നീട് തുടര്‍ ചികിത്സയ്ക്കായി മിയാമിയിലേക്ക് കൊണ്ടുപോയി.

സ്രാവ് കടിയേല്‍ക്കുന്നത് അണുബാധയുണ്ടാക്കുമെന്നതിനാല്‍ കാതറിന് വിദഗ്ദ്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കാലിഫോര്‍ണിയ സ്വദേശിയായ കാതറിന തന്റെ സുഹൃത്തിനും കുടുംബത്തിനുമൊപ്പം അവധിയാഘോഷിക്കാനാണ് ബഹാമസിലെത്തിയത്. സുഹൃത്തിന്റെ പിതാവ് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Ads by Google
Thursday 12 Jul 2018 08.50 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW