Thursday, July 12, 2018 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 08.41 PM

ശശി തരൂര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

Sasi Tharoor, Subramanyan Swamy

ന്യൂഡല്‍ഹി: ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഹിന്ദു പാക്കിസ്ഥാനാകുമെന്ന് പ്രസ്താവിച്ച കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മാനസികനില തെറ്റിയ ശശി തരൂരിനെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നും യഥാര്‍ത്ഥ ഹിന്ദുവിന് ഒരിക്കലും ഏകാധിപതിയാകാന്‍ കഴിയില്ലെന്നും സ്വാമി പറഞ്ഞു.

ഹിന്ദു പാക്കിസ്ഥാന്‍ എന്ന തരൂരിന്റെ പരാമര്‍ശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സ്വാമി പറഞ്ഞു. അടുത്തിടെയാണ് താന്‍ എന്തുകൊണ്ട് ഹിന്ദുവായെന്ന പുസ്തകം ശശി തരൂര്‍ എഴുതിയത്. ഈ വിഷയത്തില്‍ ഗഹനമായ വിശദീകരണമാണ് അദ്ദേഹം നടത്തിയത്. മുസ്ലീം സമുദായം തങ്ങള്‍ക്കൊപ്പമില്ലെന്ന ചിന്തയാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിച്ചത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.

തരൂരിന് പാക്കിസ്ഥാനില്‍ കാമുകിമാരെ ഉണ്ടാക്കാമെങ്കില്‍ അദ്ദേഹത്തിന് പാക്കിസ്ഥാനിലേക്ക് പോകാനും മടികാണില്ല. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം ശശി തരുരിന് മാനസികനില തെറ്റിയെന്ന് വേണം കരുതാന്‍. ലോകരാജ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തുമ്പോള്‍ ഹിന്ദു പാക്കിസ്ഥാന്‍ എന്ന പരാമര്‍ശം തിരിച്ചടിയാകും. രാജ്യത്തിന് ഈ പരാമര്‍ശം നാണക്കേടാണെന്നും സ്വാമി പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW