Sunday, September 09, 2018 Last Updated 17 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 08.21 PM

'ലൂണ എന്നെക്കൊണ്ട് അവളുടെ പാവക്കുട്ടിക്കും മുലയൂട്ടിക്കുകയാണ്’ ഇരട്ടക്കുട്ടികള്‍ക്ക് മുലയൂട്ടുന്ന ക്രിസി ടെയ്ഗന്‍ ചിത്രം വൈറലായി, വാളെടുത്ത് സോഷ്യല്‍ മീഡിയാ

chrissy teigen

അമേരിക്കന്‍ മോഡലും നടിയുമായ ക്രിസി ടെയ്ഗന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രത്തിന്റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ്. മാതൃത്വത്തിന്റെ ഉദാത്ത മാതൃകയെന്നോണം പങ്കുവച്ച ഒരു ചിത്രമാണ് ക്രിസിയെ കുഴപ്പത്തിലാക്കിയത്. ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്ന ചിത്രത്തിനു പിന്നാലെ വിവാദങ്ങളും തലപൊക്കിത്തുടങ്ങി. ഒരു ദിവസം കൊണ്ട് മൂന്ന് ദശലക്ഷം പേരാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ലൈക്ക് ചെയ്തത്. പക്ഷേ എല്ലാ പ്രതികരണവും ഇതിനെ അനുകൂലിച്ചല്ല. കൂടുതല്‍ പേരും വിമര്‍ശനവുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

കുട്ടിയോടൊപ്പം പാവയ്ക്കും പാലൂട്ടുന്ന ചിത്രം പങ്കുവച്ചതോടെയാണ് ക്രിസിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം നുരഞ്ഞു പൊങ്ങിയത്. രണ്ട് കുട്ടികളുടെ അമ്മയാണ് ടെയ്ഗന്‍. മൂത്ത മകളുടെ കളിപ്പാവയ്ക്കും രണ്ടാമത്തെ കുട്ടിക്കും ഒരുമിച്ച് മുലയൂട്ടുന്ന ചിത്രമാണിത്. 'ലൂണ എന്നെക്കൊണ്ട് അവളുടെ പാവക്കുട്ടിക്കും മുലയൂട്ടിക്കുകയാണ്, ഇപ്പോള്‍ എനിക്ക് ഇരട്ടക്കുട്ടികള്‍ ഉള്ളതായാണ് തോന്നുന്നത്' എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രം പങ്കുവച്ചിരിക്കുന്നത്.

പ്രസവവും മുലയൂട്ടലുമൊക്കെ സാധാരണമാണെന്നും എന്നാല്‍ അതിന്റെ ചിത്രങ്ങള്‍ ഇങ്ങനെ പരസ്യമാക്കുന്നത് ശരിയല്ലെന്നുമാണ് ഒരാളുടെ പ്രതികരണം. നിര്‍വികാരമായ സെല്‍ഫികളും മറ്റും കാണാന്‍ തനിക്കും താല്‍പര്യമില്ല, മറിച്ച് ജീവിക്കാന്‍ അനുവദിക്കുകയാണ് ചെയ്യുന്നതെന്നാണ് ക്രിസി ഇതിന് മറുപടി പറഞ്ഞത്. വിവാഹിതയായി പൊതുരംഗത്ത് നിന്ന് പിന്‍വാങ്ങിയ ഇവര്‍ വീണ്ടും ശ്രദ്ധിക്കപ്പെടാനാണ് ഇത്തരമൊരു ചിത്രം പുറത്തു വിട്ടതെന്നും കമന്റുകള്‍ വരുന്നുണ്ട്. അതേസമയം മുലയൂട്ടല്‍ പ്രോല്‍സാഹിപ്പിക്കനാണ് നടിയുടെ ഈ പോസ്റ്റ് ലക്ഷ്യം വച്ചിരിക്കുന്നതെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.

Luna making me feed her babydoll so I guess I have twins now

A post shared by chrissy teigen (@chrissyteigen) on

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW