Thursday, July 12, 2018 Last Updated 14 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 07.52 PM

കോട്ടയം, വയനാട് ജില്ലകളില്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

Holiday

കോട്ടയം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോട്ടയം, വയനാട് ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം താലൂക്കിലെ തിരുവാര്‍പ്പ് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാഞ്ഞിരം എസ്.എന്‍.ഡി.പി ഹൈസ്‌കൂളിനും മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍, പിറയാര്‍, ഗവ. എല്‍.പി സ്‌കൂളിനുമാണ് അവധി പ്രഖ്യാപിച്ചത്.

വയനാട് ജില്ലയിലെ വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ അംഗന്‍വാടി ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. ബത്തേരി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ക്കും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും അവധി ഉണ്ടായിരിക്കുന്നതല്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW