Wednesday, December 12, 2018 Last Updated 15 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 07.16 PM

ബീഹാറില്‍ ഞങ്ങള്‍ നിതീഷിനൊപ്പം; ജെ.ഡി.യു സഖ്യം തുടരും: അമിത് ഷാ

Amit Shah, Nitish Kumar

പാറ്റ്‌ന: ബീഹാറില്‍ ജെ.ഡി.യു സഖ്യം തുടരുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2019ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിലും ജെ.ഡി.യുവുമായുള്ള സഖ്യം തുടരുമെന്ന് അമിത് ഷാ വ്യക്തമാക്കി. സഖ്യം പിരിയില്ല. സഖ്യം തുടരും. ഞങ്ങള്‍ നിതീഷ് കുമാറിനൊപ്പമാണ്. അങ്ങനെ തുടരുക തന്നെ ചെയ്യും-പാറ്റ്‌നയില്‍ അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു.

ബീഹാറില്‍ ദേശീയ ജനാധിപത്യ സഖ്യം ഒറ്റക്കെട്ടായാണ് പോകുന്നത്. ബീഹാറില്‍ സഖ്യം ശക്തമാണ്. സംസ്ഥാനത്തെ 40 സീറ്റുകളിലും എന്‍.ഡി.എ മുന്നണിയായി തന്നെ മത്സരിക്കുമെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിന്റെ അവസാനത്തിന് തുടക്കം കുറിക്കുന്നത് ബീഹാറില്‍ നിന്നായിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ബീഹാറില്‍ ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിലെ കടുത്ത ഭിന്നതയെ തുടര്‍ന്ന് അമിത് ഷാ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

വ്യാഴാഴ്ച രാവിലെ പാറ്റ്‌നയില്‍ എത്തിയ അമിത് ഷാ നേരെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്കാണ് പോയത്. അവിടെ വച്ച് പ്രഭാത ഭക്ഷണത്തിനൊപ്പം നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയും നടന്നു. ലോക്‌സഭാ സീറ്റ് വിഭജനത്തില്‍ ഇരു കക്ഷികള്‍ തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോഡിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നിത്യാനന്ദ റായിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

രാത്രി 8 മണിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ നടക്കുന്ന അത്താഴ വിരുന്നില്‍ അമിത് ഷാ പങ്കെടുക്കും. അത്താഴ വിരുന്നിന് ശേഷം വീണ്ടും ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW