Thursday, July 12, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.14 PM

പോര്‍ഷ 911 GT2 RS ഇന്ത്യയിൽ; വില 3.88 കോടി രൂപ

Porsche

പുതിയ പോര്‍ഷ 911 GT2 RS ഇന്ത്യൻ വിപണിയിൽ. പോര്‍ഷ 911 GT2 RS 3.88 കോടി രൂപ വിലയിലാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. രണ്ടാം തലമുറ 911 GT2 RS -നെ കഴിഞ്ഞ വര്‍ഷം ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ വെച്ചാണ് പോര്‍ഷ കാഴ്ചവെച്ചത്. പോര്‍ഷയുടെ ഏറ്റവും പുതിയ ട്രാക്ക് കേന്ദ്രീകൃത കാറാണിത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒന്നിലേറെ GT2 RS -കള്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് വിവരം.

കേവലം 2.8 സെക്കന്‍ഡുകള്‍ മതി 911 GT2 RS -ന് പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍. മണിക്കൂറില്‍ 340 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗം. ആക്ടിവ് സസ്‌പെന്‍ഷന്‍ മാനേജ്‌മെന്റ് സംവിധാനമാണ് പോര്‍ഷ 911 GT2 RS -ന്റെ പ്രത്യേകത.

Porsche

പോര്‍ഷ 911 GT2 RS -ലുള്ള 3.8 ലിറ്റര്‍ ഫ്‌ളാറ്റ് സിക്‌സ് സിലിണ്ടര്‍ ഇരട്ട ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ 686 bhp കരുത്തും 750 Nm ടോർക്കും പരമാവധി സൃഷ്ടിക്കും. ZF നിര്‍മ്മിത ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സാണ് ലഭിച്ചിരിക്കുന്നത്. കാര്‍ബണ്‍ ഫൈബര്‍ റിയെന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് ബക്കറ്റ് സീറ്റുകളാണ് (CFRP) ഇതിലുള്ളത്.

വൈസാക്ക് പാക്കേജ് ഓപ്ഷനല്‍ ഫീച്ചറായി കാറില്‍ ലഭ്യമാണ്. വൈസാക്ക് പാക്കേജിന് മോഡലിന്റെ ഭാരം 30 കിലോയോളം കുറയ്ക്കാന്‍ കഴിയും. എന്നാൽ, വൈസാക്ക് പാക്കേജ് തെരഞ്ഞെടുത്താല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനവും ഉണ്ടാവില്ല.

Ads by Google
Ads by Google
Loading...
TRENDING NOW