Monday, September 10, 2018 Last Updated 30 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 01.55 PM

ഗ്രീന്‍പാര്‍ക്ക് ഹോട്ടലില്‍ വെച്ച് നമ്മള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് ഒാര്‍മ്മയുണ്ടോ: മുരുകദോസിനും ശ്രീകാന്തിനുമെതിരെ ശ്രീറെഡ്ഡി

uploads/news/2018/07/232802/sri.jpg

ഹൈദരാബാദ്: തെലുങ്ക് സിനിമ ലോകത്തിലെ ലൈംഗിക ചൂഷണങ്ങളെ തുറന്നുകാട്ടിയ ശ്രീ റെഡ്ഡി തമിഴ് സിനിമ രംഗത്തേക്ക്. പ്രമുഖ സംവിധായകനെതിരെ ആരോപണങ്ങളുമായി എത്തുമെന്ന് പറഞ്ഞിരുന്ന ശ്രീ ഇപ്പോള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് തമിഴ് സൂപ്പര്‍ സംവിധായകന്‍ എആര്‍ മുരുകദോസിനെയാണ്. ഫേസ്ബുക്കില്‍ തമിഴ് ലീക്ക് എന്ന പേരില്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ശ്രീ റെഡ്ഡി.

ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ എന്നും, അവിടെ വച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ എന്നതാണ് ശ്രീ ചോദിക്കുന്നത്. മുരുകദോസിന് എതിരായ 90 ശതമാനം തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നാണ് ശ്രീ പറയുന്നത്. ഇതേ സമയം തമിഴ് താരം ശ്രീകാന്തിനെതിരെയും ശ്രീ റെഡ്ഡി ആരോപണം ഉന്നയിക്കുന്നുണ്ട്.

അഞ്ച് കൊല്ലം മുന്‍പ് ഹൈദരാബാദില്‍ ക്രിക്കറ്റ് ലീഗ് നടക്കുന്നതിനിടയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കാര്യം ശ്രീ തുറന്നു പറയുന്നുണ്ട്. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ ശ്രീ റെഡ്ഡി മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോള്‍ തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനെതിരെയാണ് ശ്രീ രംഗത്തെത്തിയിരിക്കുന്നത്.

പുതിയ വെളിപ്പെടുത്തലോടെ തമിഴ് സിനിമയും ഇവരുടെ വാക്കുകള്‍ക്കായി ശ്രദ്ധിക്കുകയാണ്, ആര്‍ക്കെതിരെയാകും തെളിവുകള്‍ പുറത്തുവിടുക എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

Ads by Google
Thursday 12 Jul 2018 01.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW