Thursday, July 12, 2018 Last Updated 3 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 01.23 PM

നോക്കിയ X5 ജൂലൈ മാസം ചൈനയില്‍ എത്തും

Nokia X5

ചൈനയില്‍ വച്ചു നടക്കുന്ന ഇവന്റിലാണ് എച്ച്എംഡി ഗ്ലോബല്‍ തങ്ങളുടെ പുതിയ ഫോണായ നോക്കിയ X5 (2018) ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. നോക്കിയ 5.1 എന്നായിരുന്നു ഈ ഫോണിന് നേരത്തെ നല്‍കിയിരുന്ന പേര്.

TENAA ലിസ്റ്റിംഗ് പ്രകാരം നോക്കിയ X5 (2018) ന് മീഡിയാടെക് 2.0GHz ഒക്ടാകോര്‍ പ്രോസസര്‍ ആയിരിക്കും. 3ജിബി/ 4ജിബി/ 6ജി റാമിലും 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിലുമാകും ഫോണ്‍ എത്തുന്നത്. 19:9 അനുപാതത്തില്‍ 5.86 ഇഞ്ച് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയും കൂടാതെ ഐഫോണ്‍ Xനെ പോലെ നോച്ചും ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 3000എംഎഎച്ച് ബാറ്ററിയാകും ഉള്‍പ്പെടുത്തുന്നത്. ഗൂഗിള്‍ ആന്‍ഡ്രോയിഡ് P പുറത്തു വന്നാൽ ഇതായിരിക്കും നോക്കിയ X5 ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. റിയല്‍ മൗണ്ടട്ട് ഫിങ്കര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ടാകും. കറുപ്പ്, നീല, വെളള എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. സെല്‍ഫി ക്യാമറ 8എംപിയാണ്. ഡ്യുവല്‍ റിയര്‍ ക്യാമറയാണ് പിന്നില്‍. അതില്‍ ഒന്ന് 13എംപിയാണ്, മറ്റു മെഗാപിക്‌സല്‍ എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW