Monday, March 11, 2019 Last Updated 30 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 12.16 PM

ട്രാഫിക് പോലീസിനെ ബോണറ്റില്‍ വച്ചുകൊണ്ട് പോയ കാറിനെ ചേസ്് ചെയ്ത് പിടിച്ച് എഎപി എംഎല്‍എ (വീഡിയോ കാണാം)

AAP Lawmaker,  Cop Clung

ന്യൂഡല്‍ഹി: ട്രാഫിക് പോലീസിനെ ബോണറ്റില്‍ വച്ച് യാത്ര ചെയ്ത കാറിനെ സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടിച്ച് ആംആദ്മി എംഎല്‍എ. ആപ്പിന്റെ ജര്‍നയില്‍ സിങ്ങാണ് പോലീസിനെ സഹായിച്ച് വന്നത്. ഇതിന്റെ ദൃശ്യങ്ങളും എംഎല്‍എ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനോടകം നിരവധി പേരാണ് ദൃശ്യങ്ങള്‍ കണ്ടത്.

ചെവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. ഡല്‍ഹിയിലെ നരൈനാ ഫ്‌ളൈയോവറില്‍ ബാരിക്കേറ്റുകള്‍ തകര്‍ത്ത് മുന്നോട്ട് വന്ന കാര്‍ നിര്‍ത്തുവാന്‍ ട്രാഫിക് പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ കാറിന്റെ ബോണറ്റിലേക്ക് പോലീസ് ഉദ്യോഗസ്ഥന്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്നും മുന്നോട്ട് പോയ കാറിനെയാണ് എംഎല്‍എ സിനിമാ സ്‌റ്റൈലില്‍ ചേസ് ചെയ്ത് പിടിച്ചത്.

ഡ്രൈവര്‍ക്കൊപ്പം ഇരുന്ന സ്ത്രീ പോലീസിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യവും ഇതിലുണ്ട്. പിന്നീട് ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറ തട്ടിമാറ്റാനും ശ്രമിക്കുന്നുണ്ട്.

പോലീസ് വാഹനോടമയ്‌ക്കെതിരെ പിഴ ശിക്ഷ നല്‍കുകയും ചെയ്തു. സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെയാണ് തന്റെ ജോലി ചെയ്തതെന്നും അതിനാല്‍ തന്നെ ശക്തമായ ശിക്ഷ നല്‍കണമെന്നും എംഎല്‍എ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അടക്കം ടാഗ് ചെയ്താണ് എംഎല്‍എ ട്വിറ്റ് ചെയ്തിരിക്കുന്നത്.

Ads by Google
Thursday 12 Jul 2018 12.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW