Thursday, July 12, 2018 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 12.08 PM

കരുണാകരന്റെ കാത്തിരിപ്പിന് വിരാമം, ഭാര്യയുടെ മൃതദേഹം കരയ്ക്കടിഞ്ഞു

uploads/news/2018/07/232774/sara.jpg

മൂവാറ്റുപുഴ: സരസ്വതിയുടെ മൃതദേഹം കണ്ടെത്തിയതോടെ കരുണാകരന്റെ കാത്തിരിപ്പിന് വിരാമമായി. കഴിഞ്ഞ 22 നാണ് പുഴയില്‍ കുളിക്കുന്നതിനിടെ പെരിങ്ങഴ ആശാരിപറമ്പില്‍ കരുണാകരന്റെ ഭാര്യ സരസ്വതി (65) യെ കാണാതായത്.

ഭാര്യയെ കുറിച്ചുള്ള ഓര്‍മ്മകളുമായി തന്റെ കൊച്ചു കൂരയില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു കരുണാകരന്‍.
ഏകമകള്‍ മരണപ്പെട്ടതോടെ ഭാര്യ മാത്രമായിരുന്നു കരുണാകരന് കൂട്ടിനുണ്ടായിരുന്നത്. ഭാര്യയെ കുറിച്ച് യാതൊരു വ്യക്തതയും ലഭിക്കാതായതോടെ നീറി കഴിയുകയായിരുന്നു ഇദ്ദേഹം. നാട്ടുകാരും ഉദ്യോഗസ്ഥരും ഒന്നായി പരിശ്രമിച്ചിട്ടും സരസ്വതിയെ കുറിച്ചുള്ള യാതൊരു വിവരവും നാളിതുവരെ ലഭിച്ചിരുന്നില്ല.
വീടിന് സമീപത്തെ മഠത്തിച്ചാലില്‍ കടവില്‍ കുളിക്കാന്‍ പോയതായിട്ടുളള വിവരം മാത്രമാണ് ഉണ്ടായിരുന്നത്.
കൂലിപ്പണിക്കാരനായ കരുണാകരന്‍ ജോലിക്ക് പോകാന്‍ കഴിയാതെ ഏകനായി വീട്ടില്‍ കഴിയുകയാണ്.
കരുണാകരന്റെ ദുരവസ്ഥ മനസിലാക്കിയ എല്‍ദോ എബ്രഹാം എം.എല്‍.എ. കുടുംബത്തിന് അടിയന്തര സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Ads by Google
Thursday 12 Jul 2018 12.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW