Thursday, November 22, 2018 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 11.09 AM

റെക്കോര്‍ഡ് നേട്ടത്തില്‍ ഓഹരി വിപണി; നിഫ്റ്റി 11,000 പിടിച്ചു

stock market

മുംബൈ: റെക്കോര്‍ഡ് നേട്ടത്തില്‍ ഓഹരി വിപണി നിഫ്റ്റി 11,000 എന്ന അപൂര്‍വ്വ പോയന്റും പിടിച്ചു. ഇന്ന് വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കൊള്ളില്‍ സെന്‍സെക്‌സ് 274.27 നേട്ടത്തില്‍ 36,540 പോയന്റിലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 82.80 പോയന്റ് ഉയര്‍ന്ന് 11,031.05ലെത്തുകയും ചെയ്തു.

ഇന്ന് ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 920 കമ്പനികളുടെ ഓഹരി നേട്ടത്തിലും 302 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആഗോളവിപണിയിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. പൊതുമേഖല ബാങ്ക്, ഊര്‍ജം, മെറ്റല്‍ തുടങ്ങി മിക്ക സെക്ടറുകളിലും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ഓഹരിവിപണിയിലെ നേട്ടത്തിന് ഒപ്പം ഡോളറിനെതിരെ രൂപയുടെ നിലയും മെച്ചപ്പെടുത്തി. 19പൈസയുടെ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഡോളറിന്റെ ഇന്നത്തെ വില 68.58 രൂപയണ്.

രത്തന്‍ ടാറ്റാ പവര്‍, മാംഗ്ലൂര്‍ റിഫൈന്‍, ഹിന്ദുസ്താന്‍ പെട്രോളിയം ലിമിറ്റഡ്, ബജാജ് ഇലക്ട്രിക്കല്‍സ്, ടൈം ടെക്‌നോപ്ലാസ്റ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ഭാരതി ഇന്‍ഫ്രാടെല്‍ ലിമിറ്റഡ്, പിസി ജ്വലര്‍ ലിമിറ്റഡ്, ടാറ്റാ പവര്‍ കമ്പനി, ഷോപ്പേര്‍സ് സ്റ്റോപ്പ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW