Sunday, September 23, 2018 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.55 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(12)

uploads/news/2018/07/232751/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - രാഷ്‌ട്രീയക്കാര്‍ ജാഗ്രത പുലര്‍ത്തുക. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു സാധ്യത. പുതിയ വരുമാനമാര്‍ണ്മങ്ങള്‍ ഉണ്ടാകും. പ്രിയജനങ്ങളുടെ അപ്രീതിക്കു പാത്രമാകാന്‍ സാധ്യത. സാമ്പത്തികോന്നതി ഉണ്ടാകും. ഗുരുജനങ്ങളുടെ അനുഗ്രഹം ഉണ്ടാകും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - സാമ്പത്തികോന്നതി ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. യാത്രയില്‍ നേട്ടമുണ്ടാകും. മനസ്സമാധാനം ഉണ്ടാകും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - മനസ്സമാധാനം ഉണ്ടാകും. ശത്രുക്കളെ ശ്രദ്ധിക്കണം. കര്‍മപ്രയാസങ്ങള്‍ മാറും. വ്യാപാരമേഖല അഭിവൃദ്ധിപ്പെടും. തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കപ്പെടും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - വ്യാപാരമേഖല അഭിവൃദ്ധിപ്പെടും. ആരോഗ്യകാര്യത്തില്‍ അല്‌പംകൂടി ശ്രദ്ധ ചെലുത്തുന്നത്‌ നന്ന്‌. ജോലിയില്‍ സ്‌ഥിരത ലഭിക്കും. ഉന്നത ഉദ്യോഗത്തിനു സാധുത കാണുന്നു. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ) - ഉന്നതരായ വ്യക്‌തകളുമായി പരിചയപ്പെടാന്‍ അവസരം ഉണ്ടാകും. സന്താനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ തീര്‍ത്തും മാറും. വിദേശ യാത്രായോഗം കാണുന്നു. ഉദ്യോഗസംബന്ധമായ യാത്രകള്‍ ആവശ്യമായി വരും. പ്രവര്‍ത്തന മണ്ഡലത്തില്‍ ശോഭിക്കും. കലാരംഗത്തുള്ളവര്‍ക്ക്‌ അനുകൂല സമയമാണ്‌.
കന്നി (ഉത്രം , അത്തം, ചിത്തിര ) - പ്രവര്‍ത്തന മണ്ഡലത്തില്‍ ശോഭിക്കും. കുടുംബപരമായ അസ്വസ്‌ഥതകള്‍ മാറും. വീഴ്‌ചയ്‌ക്കു സാധ്യതയുള്ളതിനാല്‍ അതീവ ശ്രദ്ധവേണം. ഗൃഹനിര്‍മ്മാണത്തിന്‌ തടസ്സം ഉണ്ടാകും. അയല്‍ക്കാരുമായി രമ്യതയില്‍ കഴിയും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - ഗൃഹനിര്‍മ്മാണത്തിന്‌ തടസ്സം ഉണ്ടാകും. ബിസിനസ്സില്‍ പുതിയ ചില പദ്ധതികള്‍ നടപ്പിലാക്കും. കായിക രംഗത്ത്‌ ശോഭിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്താന്‍ സാധിക്കും. മാതൃഗുണം ഉണ്ടാകും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - മാതൃഗുണം ഉണ്ടാകും. വരുമാന വര്‍ധന ഉണ്ടാകും. ബന്ധുജനങ്ങളുമായി കലഹത്തിനു സാധുത. ആരോഗ്യം തൃപ്‌തി കരമായിരിക്കും. സല്‍കീര്‍ത്തിയും സജ്‌ജനപ്രീതിയും ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - വ്യക്‌തിത്വത്തിന്‌ യോജിക്കാത്ത പ്രവര്‍ത്തനത്തില്‍ നിന്ന്‌ പിന്മാറും. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ നിഷ്‌പ്രയാസം സാധിക്കും. ഉദരരോഗത്തിനു സാധ്യത. കുടുംബജീവിതത്തില്‍ ആഹ്ലാദാന്തരീക്ഷം ഉണ്ടാകും. പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണതയും, സാമ്പത്തികനേട്ടവും ഉണ്ടാകും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - കുടുംബജീവിതത്തില്‍ ആഹ്ലാദാന്തരീക്ഷം ഉണ്ടാകും. ദാമ്പത്യജീവിതം തൃപ്‌തികരമായിരിക്കും. ആഗ്രഹിക്കുന്ന ഭൂമി വില്‌പന നടക്കും. ഉദ്യോഗത്തില്‍ സ്‌ഥിരത ലഭിക്കും. വാഹന ഉപയോഗത്തില്‍ നിയന്ത്രണം വേണം.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - ഉദ്യോഗത്തില്‍ സ്‌ഥിരത ലഭിക്കും. സഹോദരഗുണം ഉണ്ടാകും. സന്താനങ്ങളുടെ വിവാഹത്തിന്‌ തീരുമാനമാകും. രാഷ്‌ട്രീയ രംഗത്തുള്ളവര്‍ക്ക്‌ ആരോപണങ്ങളെ നേരിടേണ്ടിവരും. വസ്‌തു തര്‍ക്കത്തിന്‌ സാധ്യത.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - രാഷ്‌ട്രീയ രംഗത്തുള്ളവര്‍ക്ക്‌ ആരോപണങ്ങളെ നേരിടേണ്ടിവരും. സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാന്‍ സാധിക്കും. ഔദ്യോഗിക ചുമതലകള്‍ വര്‍ദ്ധിക്കും. മാതാവിന്റെ ആരോഗ്യകാര്യത്തില്‍ കരുതല്‍ വേണം. ഉദ്യോഗസംബന്ധമായ പ്രശ്‌നത്തിന്‌ പരിഹരമാകും.

അനില്‍ പെരുന്ന - 9847531232

Ads by Google
Thursday 12 Jul 2018 02.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW