Friday, September 21, 2018 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.37 AM

അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണ പതക്കമോഷണം: ഒരാള്‍ അറസ്‌റ്റില്‍

uploads/news/2018/07/232740/c3.jpg

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ ഭാഗമായ സ്വര്‍ണപ്പതക്കം മോഷണം പോയ കേസില്‍ ഒരാള്‍ അറസ്‌റ്റില്‍. ക്ഷേത്രത്തിലെ അന്തേവാസിയായ ഇടുക്കി പീരുമേട്‌ ഉപ്പുതുറ ചേലക്കാടുവീട്ടില്‍ വിശ്വനാഥനെ (കാളിയപ്പന്‍- 57)യാണ്‌ ടെമ്പിള്‍ ആന്റി തെഫ്‌റ്റ്‌ സ്‌ക്വാഡ്‌ സി.ഐ: ഡി. രാജേഷിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇയാളെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
2017 മാര്‍ച്ചിലെ ആറാട്ടു ദിവസമാണ്‌ പതക്കം കാണാതായത്‌. എന്നാല്‍ ഇക്കാര്യം ക്ഷേത്രം ജീവനക്കാര്‍ മറച്ചുവച്ചു. ഏപ്രിലിലെ വിഷുദിനത്തില്‍ പ്രത്യേക പൂജകള്‍ക്കായി വിഗ്രഹത്തില്‍ ആടയാഭരണങ്ങള്‍ ചാര്‍ത്തിയെങ്കിലും സ്വര്‍ണപ്പതക്കം ഇക്കൂട്ടത്തിലില്ലെന്നു ദര്‍ശനത്തിനെത്തിയ ഭക്‌തരാണു കണ്ടെത്തിയത്‌. സംഭവം വിവാദമായതോടെ ക്ഷേത്രം അധികൃതര്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി. സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്‌ മധ്യമേഖലാ ഐ.ജി: പി. വിജയന്റെ നിര്‍ദേശാനുസരണം കേസ്‌ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തത്‌.
അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ ഊട്ടുപുരയുടെ സമീപത്തെ കിണറും തന്ത്രിമാളികയ്‌ക്കു സമീപത്തെ കിണറും കുളവും വറ്റിച്ചു പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്രാങ്കണത്തിലെ രണ്ടു കാണിക്കവഞ്ചികളില്‍ നിന്ന്‌ കടലാസില്‍ പൊതിഞ്ഞ നിലയില്‍ മേയ്‌ 20ന്‌ രൂപമാറ്റം വരുത്തിയ നിലയില്‍ പതക്കത്തിന്റെ ഭാഗങ്ങള്‍ ലഭിച്ചു.
മോഷ്‌ടാക്കളെ കണ്ടെത്തണമെന്ന ആവശ്യവുമായി സംയുക്‌ത കര്‍മ്മസമിതി ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രമോഷണങ്ങള്‍ അന്വേഷിക്കുന്ന സ്‌പെഷല്‍ ആന്റി തെഫ്‌റ്റ്‌ സ്‌ക്വാഡ്‌ നവംബര്‍ 20-ന്‌ അന്വേഷണച്ചുമതല ഏറ്റെടുത്തു. അറസ്‌റ്റിലായ വിശ്വനാഥനും മേല്‍ശാന്തിമാരും ജീവനക്കാരുമടക്കം അമ്പതോളം പേരെ ചോദ്യം ചെയ്‌തിരുന്നു. ഇന്നലെ രാവിലെ ക്ഷേത്രത്തിനു സമീപത്തെ പാര്‍ക്കിങ്‌ സ്‌ഥലത്തു നിന്നാണ്‌ വിശ്വനാഥനെ അറസ്‌റ്റ്‌ ചെയ്‌തത്‌.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള, അമൂല്യമായ നവരത്‌നക്കല്ലുകള്‍ പതിച്ച പതക്കത്തിന്‌ 60 ഗ്രാം തൂക്കമാണ്‌ ഉണ്ടായിരുന്നത്‌. ഇതില്‍ 56 ഗ്രാമാണു കാണിക്കവഞ്ചികളില്‍നിന്നു തിരികെക്കിട്ടിയത്‌. അതേസമയം തിരുവാഭരണ സ്വര്‍ണപ്പതക്കം തനിക്കു കിട്ടിയത്‌ ക്ഷേത്രത്തിലെ മാലിന്യക്കുഴിയില്‍നിന്നാണെന്നാണ്‌ അറസ്‌റ്റിലായ വിശ്വനാഥന്‍ നല്‍കിയമൊഴി.

Ads by Google
Thursday 12 Jul 2018 02.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW