Thursday, July 12, 2018 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.28 AM

മാര്‍ട്ടിനസിനു പിഴച്ചു; തന്ത്രങ്ങള്‍ തിരിച്ചടിച്ചു

uploads/news/2018/07/232726/s4.jpg

സെന്റ്‌ പീറ്റേഴ്‌സ്ബര്‍ഗ്‌: ജപ്പാനെതിരേയും ബ്രസീലിനെതിരേയും പരീക്ഷിച്ചു വിജയിച്ച പകരക്കാരെ ഇറക്കി കളി മാറ്റുന്ന റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ തന്ത്രം സെമി ഫൈനലില്‍ വിലപ്പോയില്ല.
സസ്‌പെന്‍ഷനിലായ ഫുള്‍ബാക്ക്‌ തോമാസ്‌ മ്യൂനിയറിന്റെ അഭാവമാണു ഫ്രാന്‍സിനെതിരേ ബെല്‍ജിയത്തിനു തിരിച്ചടിയായത്‌.
വിങ്ങുകളില്‍ കെവിന്‍ ഡി ബ്രൂയിനൊപ്പം നാസര്‍ ചാഡ്‌ലിയെയും കളിപ്പിച്ചതും തിരിച്ചടിയായി. പരമ്പരാഗത പ്രതിരോധക്കാരായ ഇവര്‍ക്കു കാര്യമായ നീക്കങ്ങള്‍ ആസൂത്രണം ചെയ്യാനായില്ല.
ചാഡ്‌ലി കയറിക്കളിക്കാന്‍ നിര്‍ബന്ധിതനായതോടെ ഫ്രാന്‍സിന്റെ ബ്ലെയ്‌സ് മറ്റൂഡി പലവട്ടം ബെല്‍ജിയം ബോക്‌സില്‍ പന്തുമായെത്തി. ഒരു ഗോള്‍ വീണതോടെ മാര്‍ട്ടിനസ്‌ തന്ത്രം മാറ്റുമെന്ന്‌ ഏവരും പ്രതീക്ഷിച്ചു.
വീഗാന്‍ അത്‌റ്റലറ്റിക്‌സിനെ 2012-13 സീസണിലെ എഫ്‌.എ. കപ്പ്‌ ജേതാക്കളാക്കിയ അതേ 'മാജിക്ക്‌' സെന്റ്‌ പീറ്റേഴ്‌സ്ബര്‍ഗ്‌ സ്‌റ്റേഡിയത്തിലും പ്രതീക്ഷിച്ചു. തന്ത്രത്തിന്റെയല്ല, നടപ്പാക്കിയ രീതിയാണു പാളിയതെന്നു മത്സരത്തിനു ശേഷം മാര്‍ട്ടിനസ്‌ പ്രതികരിച്ചു.
പ്രതിരോധക്കാരനായ യാന്‍ വെര്‍ട്ടോഗന്‌ മൂന്നുവട്ടം സ്വന്തം ഹാഫില്‍ പന്തു നഷ്‌ടപ്പെട്ടിരുന്നു. കളിയുടെ രണ്ടാം പകുതിയില്‍ ഡെമ്പലെ (60-ാം മിനിറ്റ്‌), മൗറേന്‍ ഫെല്ലിനി (80-ാം മിനിറ്റ്‌), നാസര്‍ ചാഡ്‌ലി (ഇഞ്ചുറി ടൈം) എന്നിവരെ പിന്‍വലിച്ചെങ്കിലും ഗോള്‍ മടക്കാനുള്ള ശേഷി ബെല്‍ജിയത്തിനുണ്ടായില്ല. ഡ്രൈസ്‌ മെര്‍ട്ടന്‍സ്‌, കാരാസോ, ബാറ്റ്‌ഷുയി എന്നിവരാണു പകരം കളിച്ചത്‌. നായകന്‍ ഈഡന്‍ ഹസാഡിനെയും റൊമേലു ലുക്കാക്കുവിനെയും മുന്‍നിര്‍ത്തിയ 3-5-2 ഫോര്‍മേഷന്‍ ഫ്രഞ്ച്‌ പ്രതിരോധത്തിനു മുന്നില്‍ കാര്യക്ഷമമായില്ല.
ടീമിന്‌ ഒരിക്കലും കിരീടം നേടാന്‍ കഴിയാത്തതിനു കാരണം ചുവന്ന ചെകുത്താന്‍മാരെന്ന പേരാണെന്നാണു ബെല്‍ജിയംകാരുടെ വിശ്വാസം. 'ചെകുത്താന്‍' എന്ന ലക്ഷണംകെട്ട പേര്‌ ഒഴിവാക്കിയാലേ ടീം രക്ഷപ്പെടു എന്നും അവര്‍ പറഞ്ഞു. രണ്ടു തവണയാണ്‌ അവര്‍ ലോകകപ്പില്‍ അവിശ്വസനീയമായ കുതിപ്പ്‌ നടത്തിയത്‌. രണ്ടു തവണയും സെമിയില്‍ വീണു. 1986 ല്‍ സ്വപ്‌നം തകര്‍ത്തത്‌ അര്‍ജന്റീനയാണ്‌. ന്ററ്റ

Ads by Google
Thursday 12 Jul 2018 02.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW