Thursday, July 12, 2018 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.28 AM

'ഇത്‌ ആന്റി ഫുട്‌ബോള്‍'

uploads/news/2018/07/232725/s3.jpg

മോസ്‌കോ: 2018 ഫുട്‌ബോള്‍ ലോകകപ്പിന്റെ ആദ്യ സെമിഫൈനലില്‍ ഫ്രാന്‍സിനോടു തോറ്റു പുറത്തായതിനു പിന്നാലെ എതിരാളികളെ രൂക്ഷമായി വിമര്‍ശിച്ച്‌ ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൗട്ട്‌ കോര്‍ട്ടോയിസ്‌ രംഗത്ത്‌.
മത്സരത്തില്‍ അമിത പ്രതിരോധത്തിലൂന്നിക്കളിച്ച ഫ്രാന്‍സിന്റെ ഗെയിം പ്ലാനെയാണ്‌ കോര്‍ട്ടോയിസ്‌ വിമര്‍ശിച്ചത്‌.
''ഫ്രാന്‍സ്‌ കളിച്ചത്‌ ആന്റി ഫുട്‌ബോളാണ്‌. ഫുട്‌ബോളിന്‌ എതിരായാണ്‌ അവര്‍ കളിച്ചത്‌. അവരുടെ പ്രധാന സ്‌െ്രെടക്കര്‍ പോലും ഗോള്‍മുഖത്തു നിന്നും മുപ്പതടി മാറിയാണ്‌ കളിച്ചത്‌.
ഒരു കോര്‍ണര്‍ ഹെഡ്‌ ഗോളാക്കിയെന്നല്ലാതെ പിന്നീട്‌ മത്സരത്തില്‍ പ്രതിരോധിക്കയല്ലാതെ മറ്റൊന്നും ഫ്രാന്‍സ്‌ ചെയ്‌തില്ല. ഉംറ്റിറ്റി, വരാനെ, കാന്റെ, പോഗ്‌ബ, മാറ്റ്യൂഡി എന്നിവര്‍ മത്സരത്തിലുടനീളം കടുത്ത പ്രതിരോധമാണ്‌ കാഴ്‌ച വെച്ചത്‌- കോര്‍ട്ടോയിസ്‌ പറഞ്ഞു.
ഫ്രാന്‍സിനോട്‌ സെമി ഫൈനലില്‍ തോറ്റതിനേക്കാള്‍ ബ്രസീലിനോട്‌ ക്വാര്‍ട്ടറില്‍ തോല്‍ക്കുകയായിരുന്നു ഭേദമെന്നും കോര്‍ട്ടോയിസ്‌ പറഞ്ഞു. മറ്റൊന്നുമില്ലെങ്കിലും അവര്‍ മനോഹരമായ ഫുട്‌ബോളാണ്‌ കളിച്ചതെന്നും ഫ്രാന്‍സ്‌ അതിന്റെ അടുത്തു പോലും എത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ ബാഴ്‌സ താരം സാമുവല്‍ ഉംറ്റിറ്റി നേടിയ ഗോളിനാണ്‌ ഫ്രാന്‍സ്‌ വിജയം നേടിയത്‌. ആദ്യ മിനിട്ടുകളില്‍ പല തവണ ഗോളിനടുത്തെത്തിയ ബെല്‍ജിയം പിന്നീട്‌ ഫ്രാന്‍സിന്റെ കടുത്ത പ്രതിരോധത്തില്‍ കുടുങ്ങുകയായിരുന്നു.

Ads by Google
Thursday 12 Jul 2018 02.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW