Wednesday, September 19, 2018 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.28 AM

ക്രിസ്‌റ്റ്യാനോയ്‌ക്ക് പകരം എംബാപ്പെ ?

uploads/news/2018/07/232723/s7.jpg

മാഡ്രിഡ്‌: യുവന്റസിലേക്കു പോകുന്ന സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് പകരം പാരീസ്‌ സെന്റ്‌ ജെര്‍മെയ്‌ന്റെ ഫ്രഞ്ച്‌ യുവതാരം കിലിയന്‍ എംബാപ്പയെ റാഞ്ചാന്‍ റയാല്‍ മാഡ്രിഡിന്റെ നീക്കങ്ങള്‍.
നേരത്തെ റൊണാള്‍ഡോയ്‌ക്കു പകരം പി.എസ്‌.ജിയുടെ തന്നെ ബ്രസീലിയന്‍ താരം നെയ്‌മറിനെ റയാല്‍ സ്വന്തമാക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നെയ്‌മറിലുള്ള താല്‍പ്പര്യം മാഡ്രിഡ്‌ ഉപേക്ഷിച്ചതായാണ്‌ സൂചനകള്‍.
നേരത്തെ ആരാധകര്‍ക്കിടയില്‍ ഒരു മാധ്യമ സ്‌ഥാപനം നടത്തിയ സര്‍വെയില്‍ എംബാപ്പെയെ എത്തിക്കുന്നതിനായിരുന്നു ആരാധകര്‍ താല്‍പ്പര്യം പ്രകടപ്പിച്ചത്‌. താരത്തിന്റെ പ്രായവും മാഡ്രിഡിന്‌ അനുകൂലമാണെന്നാണ്‌ സൂചന.
നിലവില്‍ ഫ്രഞ്ച്‌ ക്ലബ്ബ്‌ പിഎസ്‌ജിക്ക്‌ കളിക്കുന്ന എംബാപ്പെ ലോകകപ്പില്‍ ഇതുവരെ മൂന്ന്‌ ഗോളടിച്ചിട്ടുണ്ടെങ്കിലും ഫോമിലേക്ക്‌ ഉയര്‍ന്നിട്ടില്ല.

Ads by Google
Thursday 12 Jul 2018 02.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW