Thursday, July 12, 2018 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.28 AM

രാഷ്‌ട്രീയ പരാമര്‍ശം; ക്രയേഷ്യ സഹപരിശീലകനെ പുറത്താക്കി

മോസ്‌കോ: ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തിനു മണിക്കൂറുകള്‍ മുമ്പ്‌ സഹപരിശീലകനെ പുറത്താക്കി ക്ര?യേഷ്യ.
മുന്‍ ദേശീയ താരവും സഹപരിശീലകനുമായ ഓഗ്‌ജന്‍ വുക്‌ഹോവിച്ചിനെയാണ്‌ ക്ര?യേഷ്യ പുറത്താക്കിയത്‌.
മുപ്പത്തിനാലുകാരനായ വുക്‌ഹോവിച്ച്‌ രാഷ്ര്‌ടീയപരമായ ഇടപെടലുകള്‍ കളിക്കളത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചെ കാരണത്താലാണ്‌ ക്ര?യേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടി.
റഷ്യക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ ജയിച്ച ശേജം വിജയം റഷ്യയുടെ അയല്‍രാജ്യമായ യുക്രെയ്‌നു വേണ്ടി സമര്‍പ്പിക്കുന്നുവെന്ന പരിശീലകന്റെ പ്രസ്‌താവനയാണ്‌ വിവാദങ്ങള്‍ക്കു കാരണം.
യുെ്രെകനും റഷ്യയും തമ്മില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ വുക്‌ഹോവിച്ച്‌ ഇത്തരമൊരു പ്രസ്‌താവന നടത്തിയത്‌ ശരിയായില്ലെന്ന നിലപാടിലാണ്‌ ഫെഡറേഷന്‍. എന്നാല്‍ യുക്രെയ്‌ന്‍ ക്ലബായ ഡൈനാമോ കീവില്‍ കളിച്ച താരമായ വുക്‌ഹോവിച്ച്‌ ആ ബന്ധം കൊണ്ടാണ്‌ അത്തരത്തില്‍ പ്രസ്‌താവന നടത്തിയതെന്ന വാദം ഫെഡറേഷന്‍ തള്ളി.
പരിശീലകനു പുറമേ റഷ്യക്കെതിരെ രണ്ടാമത്തെ ഗോള്‍ നേടിയ പ്രതിരോധ താരം വിഡയും മത്സരശേഷം വിജയം യുെ്രെകനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ താരത്തിനു താക്കീതു മാത്രം നല്‍കി പ്രശ്‌നം അവസാനിപ്പിച്ചു.

Ads by Google
Thursday 12 Jul 2018 02.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW