Tuesday, November 13, 2018 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.28 AM

ഹര്‍മന്‍പ്രീതിനെതിരേ നടപടിയില്ലെന്ന്‌ പഞ്ചാബ്‌ സര്‍ക്കാര്‍

uploads/news/2018/07/232721/s6.jpg

ചണ്ഡീഗഡ്‌: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയ സംഭവത്തില്‍ ഇന്ത്യന്‍ വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ടീം നായിക ഹര്‍മന്‍പ്രീത്‌ കൗറിനെതിരേ ക്രിമിനല്‍ നടപടികളുമായി മുന്നോട്ടു പോകുന്നില്ലെന്നു പഞ്ചാബ്‌ സര്‍ക്കാര്‍. കൗറിനെ പഞ്ചാബ്‌ പോലീസിലെ ഡി.എസ്‌.പി. സ്‌ഥാനത്തുനിന്നു തരംതാഴ്‌ത്തിയിരുന്നു. ഒരു രാജ്യാന്തര താരത്തിന്റെ കരിയര്‍ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന പഞ്ചാബ്‌ മുഖ്യമന്ത്രി ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നിലപാടാണു കൗറിനു തുണയായത്‌.
ബിരുദം നേടിയെടുക്കാനുള്ള അവസരം നല്‍കാനും പിന്നീട്‌ ഡി.എസ്‌.പിയായി സ്‌ഥാനക്കയറ്റം നല്‍കാനും സര്‍ക്കാര്‍ ഒരുക്കമാണെന്നും അമരീന്ദര്‍ സിങ്ങ്‌ പറഞ്ഞു. സര്‍ക്കാര്‍ ക്രിമിനല്‍ നടപടിയുമായി മുന്നോട്ടു പോയാല്‍ ഹര്‍മന്‍പ്രീത്‌ കൗറിനു കഴിഞ്ഞ വര്‍ഷം ലഭിച്ച അര്‍ജുന ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ തിരിച്ചു കൊടുക്കേണ്ടി വരും.
മാര്‍ച്ച്‌ ഒന്നിനാണ്‌ ഹര്‍മന്‍പ്രീത്‌ കൗറിനെ മോഗ ഡി.എസ്‌.പിയായി നിയമിച്ചത്‌. അമരീന്ദര്‍ സിങ്ങും ഡി.ജി.പി. അറോറയും ചേര്‍ന്നാണ്‌ കൗറിന്റെ യൂണിഫോമില്‍ നക്ഷത്രങ്ങള്‍ അണിയിച്ചത്‌. മീററ്റിലുള്ള ചൗധരി ചരണ്‍ സിങ്‌ സര്‍വകലാശാല നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റാണു പരിശോധനാ വേളയില്‍ ഇന്ത്യന്‍ താരം ഹാജരാക്കിയത്‌.
പഞ്ചാബ്‌ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഹര്‍മന്‍പ്രീത്‌ ചൗധരി ചരണ്‍ സിങ്‌ സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ഥിയായി ചേര്‍ന്നിട്ടു പോലുമില്ലെന്നു വ്യക്‌തമായിരുന്നു. കൗറിന്റെ 12-ാം ക്ലാസ്‌ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്‌ഥാനത്തില്‍ കോണ്‍സ്‌റ്റബിളായി തരംതാഴ്‌ത്തുകയായിരുന്നു.

Ads by Google
Thursday 12 Jul 2018 02.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW