Thursday, July 12, 2018 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.22 AM

ബിഷപ്‌ ഫ്രാങ്കോയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നു പോലീസ്‌

uploads/news/2018/07/232713/k4.jpg

കോട്ടയം : കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ പോലീസ്‌ പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ എഫ്‌.ഐ.ആര്‍. സമര്‍പ്പിച്ചു.
കന്യാസ്‌ത്രീ ബിഷപ്പിന്റെ ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയയായെന്നും വീണ്ടും വഴങ്ങാതിരുന്നതോടെ മാനസിക പീഡനവും ഭീഷണിയും വന്നതിനാലാണ്‌ പോലീസില്‍ പരാതി നല്‍കിയതെന്നും അന്വേഷണ സംഘത്തലവന്‍ വൈക്കം ഡിവൈ.എസ്‌.പി: കെ. സുഭാഷ്‌ സമര്‍പ്പിച്ച എഫ്‌.ഐ.ആറിലുണ്ട്‌.
അസമയങ്ങളില്‍ ബിഷപ്‌ കന്യാസ്‌ത്രീയെ ഫോണില്‍ വിളിച്ച്‌ ലൈംഗികച്ചുവയുളള സംഭാഷണം നടത്തിയിരുന്നെന്നും പോലീസ്‌ കോടതിയെ അറിയിച്ചു.
ഇതിനിടെ, ബിഷപ്പിനെ വിദേശത്തുപോകന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട്‌ പോലീസ്‌ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കത്ത്‌ നല്‍കി. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും മുന്നറിയിപ്പും നല്‍കി. കേസ്‌ മുന്നോട്ടുപോകുന്ന നിലയ്‌ക്ക്‌ ബിഷപ്‌ വത്തിക്കാനിലേക്കു കടക്കാന്‍ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.
ബിഷപ്‌ വത്തിക്കാനില്‍ എത്തുന്നപക്ഷം, തിരിച്ചെത്തിക്കാനും അറസ്‌റ്റ്‌ ചെയ്യാനും സങ്കീര്‍ണമായ നടപടികള്‍ വേണ്ടിവരുമെന്നതിനാലാണു രാജ്യം വിടാതിരിക്കാന്‍ മുന്‍കരുതലെടുക്കുന്നത്‌.
ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ശാസ്‌ത്രീയ തെളിവുകള്‍ കണ്ടെത്താനാണ്‌ പോലീസിന്റെ ശ്രമം. 2014 - 2016 കാലത്ത്‌ ബിഷപ്‌ ഫ്രാങ്കോ പീഡിപ്പിച്ചെന്നാണു കന്യാസ്‌ത്രീയുടെ പരാതി.
പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്‌ കുറവിലങ്ങാട്ട്‌ ഉണ്ടായിരുന്നെന്നു കണ്ടെത്തിയിരുന്നു. ഇക്കാലയളവിലെ ടെലിഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനായി പോലീസ്‌ കോടതിയില്‍ അപേക്ഷ നല്‍കി.
നേരത്തേ, ഒരു വര്‍ഷത്തെ കോള്‍ ഡീറ്റെയില്‍സ്‌ മാത്രം നല്‍കാമെന്നാണു ബി.എസ്‌.എന്‍.എല്‍. പോലീസിനെ അറിയിച്ചത്‌. പ്രധാന തെളിവാകുമെന്നു കരുതിയിരുന്ന കന്യാസ്‌ത്രീയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതു തിരിച്ചടിയായി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാതിനായി കണ്ണൂര്‍ പരവൂരിലെയും പരിയാരത്തെയും മഠങ്ങളില്‍ പോലീസ്‌ അന്വേഷണം നടത്തും.

സല്‍പ്പേരിനായി ഉപവസിച്ചു പ്രാര്‍ഥിക്കാന്‍ ജലന്ധര്‍ രൂപത

കോട്ടയം: രൂപതയുടെ സല്‍പ്പേരു വീണ്ടെടുക്കാനായി ഉപവസിച്ചു പ്രാര്‍ഥിക്കാന്‍ വൈദികര്‍ക്കും കന്യാസ്‌ത്രീകള്‍ക്കും ജലന്ധര്‍ രൂപതയുടെ കത്ത്‌. ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനു വേണ്ടിയും പ്രാര്‍ഥിക്കണം. രൂപതയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സല്‍പ്പേരിനു കളങ്കം സൃഷ്‌ടിച്ചിരിക്കുകയാണ്‌. ഇതില്‍ നിന്നു മറികടക്കാന്‍ ദൈവിക ഇടപെടലിനായി പ്രാര്‍ഥിക്കണമെന്നും വികാരി ജനറലിന്റെ കത്തില്‍ പറയുന്നു.

Ads by Google
Thursday 12 Jul 2018 02.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW