Thursday, November 08, 2018 Last Updated 7 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.22 AM

'ചില്‍ ബസ്‌'സര്‍വീസുമായി കെ.എസ്‌.ആര്‍.ടി.സി

uploads/news/2018/07/232705/k7.jpg

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ എന്‍.എച്ചിലുടെയും എം.സി. റോഡിലൂടെയും ഒരു മണിക്കൂര്‍ ഇടവിട്ട്‌് ശീതീകരിച്ച ആധുനിക ബസുകള്‍ ഓടിക്കാന്‍ കെ.എസ്‌.ആര്‍.ടി.സി. തയാറെടുക്കുന്നു.
'ചില്‍ ബസ്‌' എന്നു പേരിട്ടിരിക്കുന്ന ബസുകള്‍ ഓഗസ്‌റ്റ്‌ ഒന്നു മുതല്‍ സര്‍വീസ്‌ ആരംഭിക്കുമെന്ന്‌ സി.എം.ഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. കോര്‍പറേഷന്റെ ഇപ്പോഴുള്ള 219 വോള്‍വോ ലോ ഫ്‌ളോര്‍ ബസുകള്‍ ഉപയോഗിച്ചാണ്‌ ചില്‍ ബസുകളുടെ സര്‍വീസ്‌ നടത്തുക. കണക്‌ടിങ്‌ കേരള എന്ന ആശയത്തിലാണ്‌ പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി എട്ടു വരെ പുതിയ സര്‍വീസിനു തുടക്കം കുറിക്കുന്നത്‌.
തിരുവനന്തപുരം- എറണാകുളം (കോട്ടയം വഴിയും ആലപ്പുഴ വഴിയും), എറണാകുളം-കോഴിക്കോട്‌, കോഴിക്കോട്‌-കാസര്‍ഗോഡ്‌ എന്നിങ്ങനെയാണ്‌ ബസുകള്‍ സര്‍വീസ്‌ നടത്തുക. രാത്രി പത്തിനുശേഷം രണ്ടു മണിക്കൂര്‍ ഇടവിട്ടാകും സര്‍വീസുകള്‍. ഇതിനു പുറമേ എറണാകുളം-മൂ ന്നാര്‍, എറണാകുളം-കുമളി, തൊടുപുഴ-എറണാകുളം, തിരുവനന്തപുരം-പത്തനംതിട്ട, എറണാകുളം-ഗുരുവായൂര്‍, കോഴിക്കോട്‌-പാലക്കാട്‌ റൂട്ടുകളിലും ബസുകള്‍ ഓടിത്തുടങ്ങും.
ചില്‍ ബസുകളുടെ ഓപ്പറേഷന്‍ സെന്ററുകള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ ഡിപ്പോകളില്‍ ക്രമീകരിക്കും. ബസുകളുടെ അറ്റകുറ്റപ്പണികളും ജീവനക്കാരുടെ വിന്യാസവും എളുപ്പമാക്കാനാണിത്‌. ഉന്നതനിലവാരത്തില്‍ മെഷീനുകളുടെ സഹായത്തോടെ ആയിരിക്കും ബസുകള്‍ വൃത്തി യാക്കുക. ഇത്തരം ബസുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉണ്ടാകും.
ചില്‍ ബസുകള്‍ ഡിപ്പോകളില്‍ പ്രത്യേക ഇടങ്ങളിലാകും പാര്‍ക്കു ചെയ്യുക. ഇതിനു പിന്നാലെ സൂപ്പര്‍ ഫാസ്‌റ്റുകളും സൂപ്പര്‍ എക്‌സ്‌പ്രസുകളും സൂപ്പര്‍ ഡീലക്‌സുകളും ഇത്തരത്തില്‍ സര്‍വീസ്‌ നടത്തും. ഒടുവില്‍ ഓര്‍ഡിനറി ബസുകളും ഈ പാതയിലേക്കു മാറുമെന്നും തച്ചങ്കരി പറഞ്ഞു. 71 ദേശസാല്‍കൃത റൂട്ടുകളില്‍ കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ പിടിമുറുക്കും. ഇ-ബസുകള്‍ വിജയകരമായതിനാല്‍ 50 ബസുകള്‍ ഉടന്‍ ഓടിത്തുടങ്ങുമെന്നും സി.എം.ഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. സര്‍വീസിലിരിക്കെ മരിച്ച കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള എസ്‌.ബി.ഐ ലൈഫിന്റെ നാല്‍പതു ലക്ഷം രൂപയുടെ സഹായധനവും അദ്ദേഹം വിതരണം ചെയ്‌തു.

Ads by Google
Thursday 12 Jul 2018 02.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW