Saturday, November 17, 2018 Last Updated 44 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.17 AM

സ്വവര്‍ഗരതി: കോടതിക്ക്‌ തീരുമാനിക്കാമെന്നു കേന്ദ്രം

uploads/news/2018/07/232680/d3.jpg

ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377- ാം വകുപ്പ്‌ റദ്ദാക്കുന്നതു സംബന്ധിച്ചു സുപ്രീം കോടതിക്കു തീരുമാനമെടുക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍. വകുപ്പ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളെ എതിര്‍ക്കില്ലെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
ഇതിനുപിന്നാലെ സ്വവര്‍ഗരതി നിയമവിധേയമാക്കുമെന്നു കോടതി സൂചന നല്‍കി. പ്രായ പൂര്‍ത്തിയായവര്‍ പരസ്‌പരസമ്മതത്തോടെ ലിംഗഭേദമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ ക്രിമിനല്‍ കുറ്റമല്ലാതാക്കുമെന്നു കോടതി സൂചിപ്പിച്ചു. ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുന്നത്‌. സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ടു നിലപാടെടുക്കുന്നതില്‍ ബി.ജെ.പിയില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കെയാണ്‌ തീരുമാനമെടുക്കാന്‍ കോടതിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ കൈയൊഴിഞ്ഞത്‌. സംഘപരിവാര്‍ സംഘടനകളും സ്വവര്‍ഗരതിക്കെതിരേ രംഗത്തുണ്ട്‌.
സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്ന ഹര്‍ജികളെ എതിര്‍ക്കുകയോ പിന്തുണയ്‌ക്കുകയോ ചെയ്യാതെയാണു സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചത്‌. അതേസമയം, ഇഷ്‌ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക്‌ അധികാരമുണ്ടെന്ന ജസ്‌റ്റിസ്‌ ചന്ദ്രചൂഡിന്റെ പരാമര്‍ശത്തോട്‌ ചില വിയോജിപ്പുകളുണ്ടെന്നു കേന്ദ്രം അറിയിച്ചു. ഇതിന്റെ പേരില്‍ സ്വന്തം സഹോദരിയെ വിവാഹം കഴിക്കാനാവില്ലെന്നും 1955ലെ ഹിന്ദു വിവാഹ നിയമം ഉദ്ധരിച്ച്‌ മേത്ത പറഞ്ഞു. എന്നാല്‍ അത്തരം വിവാഹം അസാധുവാണെന്ന്‌് ചീഫ്‌ ജസ്‌റ്റിസ്‌ മറുപടി നല്‍കി.എന്താണ്‌ മൗലികാവകാശം, സ്വവര്‍ഗം എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്ത്‌?, സ്വവര്‍ഗം എന്നതിന്റെ പ്രായോഗികത എന്ത്‌? എന്നീ മൂന്നു കാര്യങ്ങളാണ്‌ കോടതി ഇന്നലെ പരിഗണിച്ചത്‌. അഖിലയെന്ന ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം സംബന്ധിച്ച വിധിയില്‍ വ്യക്‌തത വേണമെന്നും സര്‍ക്കാര്‍ ഇന്നലെ ആവശ്യപ്പെട്ടു.
ലൈംഗികന്യൂനപക്ഷവിഭാഗങ്ങളുടെ വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍ എന്നിവയെക്കുറിച്ച്‌ ഇപ്പോള്‍ തീരുമാനം എടുക്കരുതെന്നും അക്കാര്യത്തില്‍ നിലപാട്‌ അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അംഗീകരിച്ച കോടതി, ഇപ്പോള്‍ 377-ാംവകുപ്പിന്റെ സാധുത മാത്രമെ പരിഗണിക്കുന്നുള്ളൂവെന്നും അറിയിച്ചു.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Thursday 12 Jul 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW