Wednesday, November 14, 2018 Last Updated 27 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.17 AM

ഇന്ത്യയില്‍ ഇന്റര്‍നെറ്റ്‌ തുല്യത വേണം: ടെലികോം കമ്മിഷന്‍

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ്‌ സേവനങ്ങളില്‍ യാതൊരുതരത്തിലുള്ള വിവേചനവും പാടില്ലെന്നു നിഷ്‌കര്‍ഷിക്കുന്ന നെറ്റ്‌ സമത്വ(നെറ്റ്‌ ന്യൂട്രാലിറ്റി)നയത്തിന്‌ കേന്ദ്ര ടെലികോം കമ്മിഷന്റെ അംഗീകാരം.
ഇന്റനെറ്റിലെ ഉള്ളടക്കം, വേഗം, ലഭ്യത എന്നിവ അടക്കമുള്ള കാര്യങ്ങളില്‍ വിവേചനം പാടില്ലെന്ന്‌ ഇന്റര്‍നെറ്റ്‌ സേവനദാതാക്കളോട്‌ (ടെലികോം കമ്പനികള്‍) ആവശ്യപ്പെടുന്ന ടെലികോം റെഗുലേറ്റി അതോറിട്ടി ഓഫ്‌ ഇന്ത്യ(ട്രായ്‌)യുടെ ശിപാര്‍ശകള്‍ ടെലികോം കമ്മിഷന്‍ അംഗീകരിച്ചു. ഇവ ലംഘിച്ചാല്‍ സേവനദാതാക്കളില്‍നിന്ന്‌ വലിയ പിഴ ഈടാക്കാനും ശിപാര്‍ശയുണ്ട്‌. ഡ്രൈവര്‍ രഹിതകാറുകള്‍, വിദൂരനിയന്ത്രിത ശസ്‌ത്രക്രിയകള്‍ തുടങ്ങി ഇന്റര്‍നെറ്റ്‌ സേവനവുമായി ബന്ധപ്പെട്ട ചില നിര്‍ണായക മേഖലകള്‍ മാത്രമാണ്‌ നെറ്റ്‌ സമത്വത്തിന്റെ നിര്‍വചനത്തില്‍നിന്ന്‌ ഒഴിവാക്കിയിരിക്കുന്നത്‌. രാജ്യത്തെ ഗ്രാമപഞ്ചായത്തുകളില്‍ ഈവര്‍ഷം ഡിസംബറോടെ 12.5 ലക്ഷം വൈഫൈ ഹോട്‌ സ്‌പോട്ടുകള്‍ സ്‌ഥാപിക്കാനുള്ള പദ്ധതിക്കും ടെലികോം കമ്മിഷന്‍ അംഗീകാരം നല്‍കി. ഇതിനായി ഏകദേശം 6000 കോടി രൂപയുടെ ധനസഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കണം. ഇതടക്കമുള്ള ശിപാര്‍ശകള്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന്‌ ടെലികോം കമ്മിഷന്‍ സമര്‍പ്പിച്ചു. ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജനാണു ന്യൂഡല്‍ഹിയില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. ഫെയ്‌സ്‌ബുക്കിന്റെ സൗജന്യ ഇന്റര്‍നെറ്റും ചില പ്രത്യേക വെബ്‌സൈറ്റുകള്‍ സൗജന്യമായും മറ്റു ചിലതിന്‌ ഉയര്‍ന്നനിരക്കും ഈടാക്കിയുള്ള എയര്‍ടെല്ലിന്റെ ഇന്റര്‍നെറ്റ്‌ പദ്ധതികളുമാണ്‌ ഇന്ത്യയില്‍ നെറ്റ്‌ സമത്വം സംബന്ധിച്ച വ്യാപകചര്‍ച്ചകള്‍ക്കു വഴിവച്ചത്‌.

Ads by Google
Thursday 12 Jul 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW