Thursday, July 12, 2018 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.09 AM

കുരുന്നുജീവന്‍ കാത്ത ഹാരിസിന്‌ നൊമ്പരമായി പിതാവിന്റെ വിയോഗം

uploads/news/2018/07/232671/in4.jpg

ബാങ്കോക്ക്‌: തായ്‌ ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്കു ധൈര്യം പകര്‍ന്ന്‌ ഒപ്പംനിന്ന ഡോ. റിച്ചാര്‍ഡ്‌ ഹാരിസിനെ കാത്തിരുന്നത്‌ പിതാവിന്റെ മരണവാര്‍ത്ത. കുട്ടികളെ രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്‌ളാദം അവസാനിക്കും മുമ്പേയാണു പിതാവ്‌ മരിച്ചെന്ന വിവരം ഡോ. ഹാരിസിനെ തേടിയെത്തിയത്‌.
ഓസ്‌ട്രേലിയയിലെ അഡ്‌ലൈഡ്‌ സ്വദേശിയ ഹാരിസ്‌(53) അനസ്‌ത്യേഷ്യാ വിദഗ്‌ധനും മുങ്ങല്‍ വിദഗ്‌ധനുമാണ്‌. ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതിനുശേഷം അവശ്യ മരുന്നുകളും മറ്റുമായി ഡോ. ഹാരിസ്‌ അവര്‍ക്കൊപ്പമുണ്ടായിരുന്നു. താം ലുവാങ്‌ ഗുഹയില്‍നിന്നു ആദ്യം ആരെ പുറത്തിറക്കണമെന്നു തീരുമാനിച്ചതില്‍ നിര്‍ണായകമായത്‌ ഡോ. ഹാരിസിന്റെ അഭിപ്രായമാണ്‌.
പുറത്തിറങ്ങുന്ന ഭാഗ്യവാനെ നിശ്‌ചയിക്കുന്നതില്‍ തായ്‌ സര്‍ക്കാരും ആശയക്കുഴപ്പത്തിലായിരുന്നു. ഗുഹയിലെ പ്രതികൂല സാഹചര്യം അതിജീവിക്കാന്‍ കുട്ടികള്‍ക്കു കഴിയില്ലെന്നായിരുന്നു ഒരു വിഭാഗം രക്ഷാപ്രവര്‍ത്തകരുടെ നിലപാട്‌. ആശയക്കുഴപ്പം നീക്കിയത്‌ ഡോ. റിച്ചാര്‍ഡ്‌ ഹാരിസാണ്‌.
ഏറ്റവും ആരോഗ്യമുള്ള കുട്ടികളെ ആദ്യം പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കിടെ അനൗദ്യോഗിക ധാരണയുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ ഞായറാഴ്‌ച ഉച്ചയ്‌ക്കു ഡോ. ഹാരിസ്‌ കുട്ടികള്‍ക്കു സമീപമെത്തിയതോടെ പുതിയ രക്ഷാമാര്‍ഗം രൂപപ്പെട്ടു. കുട്ടികളെ പുറത്തെത്തിക്കാന്‍ വെള്ളം ഇറങ്ങുംവരെ കാത്തിരിക്കണമെന്ന ഉപദേശം തള്ളാനുള്ള കാരണം ഡോക്‌ടര്‍ പകര്‍ന്ന ധൈര്യമാണ്‌.
കുട്ടികളെയും കോച്ചിനെയും പരിശോധിച്ചശേഷം ഡോ. ഹാരിസാണ്‌ പുറത്തിറങ്ങാനുള്ള ക്രമം നിശ്‌ചയിച്ചത്‌. കൂട്ടത്തില്‍ ഏറ്റവും ഉയരം കുറഞ്ഞ മോണ്‍ഖാലോ ബൂണ്‍പിയാനിയെ ആദ്യം പുറത്തേക്കു കൊണ്ടുപോകാന്‍ നിശ്‌ചയിച്ചു. പിന്നാലെ മറ്റുള്ള മൂന്നുപേരെയും ഗുഹയ്‌ക്കു പുറത്തെത്തിച്ചു.
ദക്ഷിണ ഓസ്‌ട്രേലിയയില്‍ ടാങ്ക്‌ ഗുഹയില്‍ കുടുങ്ങിയ സാഹസിക ഡൈവര്‍ ആഗ്നസ്‌ മിലൗക്കയുടെ ശരീരം ഗുഹയില്‍ കണ്ടെത്തിയതോടെയാണു ഡോ. ഹാരിസ്‌ ശ്രദ്ധേയനാകുന്നത്‌. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്‌, ചൈന എന്നിവിടങ്ങളില്‍ ഡോ. ഹാരിസ്‌ സമാനദൗത്യങ്ങള്‍ നടത്തിയിട്ടുണ്ട്‌.

Ads by Google
Thursday 12 Jul 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW