Sunday, February 17, 2019 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.09 AM

താം ലുവാങ്‌, മഴ 'നിര്‍മിച്ച'ഗുഹ

uploads/news/2018/07/232670/in3.jpg

രണ്ടാഴ്‌ച ലോകത്തിന്റെ ശ്രദ്ധമുഴുവന്‍ താം ലുവാങ്ങിലായിരുന്നു. തായ്‌ലന്‍ഡിലെ ദൂയി നാങ്‌ നോണ്‍ മലനിരയിലെ ഈ ഗുഹയെ ലോകശ്രദ്ധയിലെത്തിച്ചത്‌ 12 കൗമാര ഫുട്‌ബോള്‍ താരങ്ങളും കോച്ചുമാണ്‌. ഈ ഗുഹ ഇനി വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമാകാനുള്ള സാധ്യതയും തായ്‌ അധികൃതര്‍ കാണുന്നുണ്ട്‌.
പത്ത്‌ കിലോമീറ്ററോളം നീളമുണ്ട്‌ താം ലുവാങ്ങിന്‌. എന്നാല്‍, കൃത്യമായ നീളമൊന്നും ആര്‍ക്കുമറിയില്ല. താം ലുവാങ്ങിന്റെ പിന്നിലെ രഹസ്യം ചുണ്ണാമ്പുകല്ലാണ്‌. ഇവിടെ ഗുഹ നിര്‍മിച്ചത്‌ മഴ വെള്ളവും.
മഴ പെയ്യുന്നതോടെയാണു ഗുഹ"നിര്‍മാണത്തിന്റെ" തുടക്കം. ദൂയി നാങ്‌ നോണില്‍ പെയ്യുന്ന മഴവെള്ളം സാവധാനം നേരിയ വിടവിലൂടെ മലനിരയ്‌ക്ക്‌ ഉള്ളിലേക്കു നീങ്ങും. ആ വെള്ളത്തിന്‌ അല്‍പം അമ്ല സ്വഭാവമുണ്ട്‌. ജല(ണ്ണ2മ്പ)വും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡും ചേര്‍ന്നു രൂപപ്പെടുന്ന കാര്‍ബോണിക്‌ ആസിഡാണു കാരണം.
H2O + CO2 = H2CO3. അമ്ലം ചുണ്ണാമ്പുകല്ലുമായി കൂടുന്നതോടെ രാസമാറ്റത്തിനു വിധേയമാകും. ചുണ്ണാമ്പ്‌ കല്ല്‌ കാല്‍സ്യം കാര്‍ബണേറ്റ്‌ അടങ്ങിയതാണ്‌. CaCO3 + H2CO3 = Ca+2 + 2HCO3. ഇത്‌ കാല്‍സ്യവും ബൈകാര്‍ണഡേറ്റും സൃഷ്‌ടിക്കും. ഈ രാസമാറ്റമാണു താം ലുവാങ്‌ ഗുഹ തീര്‍ത്തത്‌. ജലം സഞ്ചരിച്ച പാതയിലെല്ലാം ചെറിയ വിടവുകള്‍ രൂപപ്പെട്ടു. ഈ വിടവുകള്‍ പിന്നീട്‌ വളര്‍ന്നു വലിയ ഗുഹയായി മാറുകയായിരുന്നു. അനുബന്ധ ഗുഹകളും രൂപപ്പെട്ടു. ചെങ്കല്ല്‌, ചെളി ഇവകൂടിയാകുമ്പോള്‍ രാസമാറ്റം ത്വരിതപ്പെടും. ചുണ്ണാമ്പുകല്ല്‌ അലിഞ്ഞു ഗുഹയുടെ വിസ്‌താരം കൂടി. അവസാനം 10 കിലോമീറ്ററോളം നീളമുള്ള ഗുഹ സൃഷ്‌ടിക്കപ്പെട്ടു.
ഈ വിടവുകള്‍ കുട്ടികള്‍ക്ക്‌ അനുകൂല - പ്രതികൂല ഘടകങ്ങള്‍ തീര്‍ത്തതായി ശാസ്‌ത്രജ്‌ഞര്‍ പറയുന്നു. ഇത്തരം വിടവുകളാണു ഗുഹയിലേക്കു വായുപ്രവാഹമുണ്ടാക്കിയത്‌. ഒന്‍പത്‌ ദിവസം ഗുഹയില്‍ കഴിഞ്ഞപ്പോള്‍ കുട്ടികള്‍ക്കു ജീവവായു ഉറപ്പാക്കിയത്‌ ഈ വിള്ളലുകളാണ്‌.
ഈ വിള്ളലുകള്‍ക്കു മറ്റൊരു പ്രശ്‌നവുമുണ്ട്‌. ഇത്തരം വിള്ളലുകളിലേക്ക്‌ വായുവിനേക്കാള്‍ വേഗത്തില്‍ വെള്ളം ഇരച്ചുകയറും. മഴയെത്തുടര്‍ന്നു ഗുഹയില്‍ വായുവിന്റെ അളവ്‌ കുറയാന്‍ കാരണമിത്‌. സാധാരണ ജീവവായുവില്‍ 21 ശതമാനത്തോളമാണ്‌ ഓക്‌സിജന്‍.
തായ്‌ ലുവാങ്ങില്‍ ഇത്‌ 15 ശതമാനമായി കുറഞ്ഞിരുന്നു. മഴയെത്തുടര്‍ന്നു വെള്ളമാണ്‌ ഈ പ്രതിസന്ധി തീര്‍ത്തത്‌. അതിനാല്‍ ഗുഹയിലേക്കു ഓക്‌സിജന്‍ വിതരണം ഉറപ്പാക്കാന്‍ തായ്‌ രക്ഷാപ്രവര്‍ത്തകര്‍ക്ക്‌ ഏറെ പണിപ്പെടേണ്ടിവന്നു. താം ലുവാങ്ങിനെക്കുറിച്ച്‌ ഏറെദേശ ധാരണ ഉണ്ടായത്‌ 1988 ല്‍ മാത്രമാണ്‌. ഫ്രഞ്ച്‌ ഗവേഷകരാണ്‌ ആദ്യം ഗുഹയ്‌ക്കുള്ളില്‍ പോയത്‌. ഗുഹയ്‌ക്കുള്ളിലെ നിരവധി പാതകളുടെ വിവരങ്ങളുമായാണ്‌ അവര്‍ പുറത്തുവന്നത്‌. അവര്‍ നല്‍കിയ കണക്ക്‌ പ്രകാരമാണു ഗുഹയ്‌ക്ക്‌ 10 കിലോമീറ്ററോളം നീളമുണ്ടെന്നു പറയുന്നത്‌.
പിന്നീട്‌ ബ്രിട്ടീഷ്‌ സംഘം ഗുഹയില്‍ ഏതാനും പുതിയ പാതകളും കണ്ടെത്തി. എങ്കിലും പലപാതകളും പൂര്‍ണമായി പഠിക്കപ്പെട്ടില്ല.
സെപ്‌റ്റംബര്‍ മുതല്‍ ജൂണ്‍ വരെ ഗുഹയിലൂടെയുള്ള യാത്ര താരതമ്യേന എളുപ്പമാണ്‌. ജൂണ്‍ - ജൂലൈ മാസങ്ങില്‍ കനത്ത മഴയെ തുടര്‍ന്നു ഗുഹയിലെ സാഹചര്യം പ്രയാസമേറിയതാകും. ഇവിടെ പ്രവേശനം നിഷേധിക്കപ്പെടും. കുട്ടികള്‍ അപകടത്തില്‍പ്പെട്ടതോടെ മാത്രമാണു ഗുഹയെക്കുറിച്ചു വ്യക്‌തമായ പഠനമുണ്ടായത്‌. പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചു പരിശോധന നടത്തിയെങ്കിലും കാര്യമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല. 3ഡി മാപ്പിങ്ങിന്റെ അടിസ്‌ഥാനത്തില്‍ 600 മുതല്‍ 1,300 അടി താഴ്‌ചയില്‍ കുഴികള്‍ തീര്‍ത്തെങ്കിലും ഗുഹയുമായി ബന്ധിക്കാനായില്ല.

Ads by Google
Thursday 12 Jul 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW