Thursday, September 13, 2018 Last Updated 16 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 08.22 PM

ദാസ്യപ്പണി വിവാദത്തില്‍ ഡെപ്യൂട്ടി കമന്‍ഡന്റ് പി.വി രാജുവിന് സ്ഥലംമാറ്റം

uploads/news/2018/07/232587/police.jpg

തിരുവനന്തപുരം : ദാസ്യപ്പണി വിവാദത്തില്‍ ഉള്‍പ്പെട്ട ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി രാജുവിന് സ്ഥലം മാറ്റം. ക്യാമ്പ് ഫോളോവേഴ്‌സിനെ ടൈല്‍സ് പണിക്കായി ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. തൃശ്ശൂര്‍ ട്രെയിനിങ് ക്യാമ്പിലേയ്ക്കാണ് സ്ഥലംമാറ്റം.

കുടപ്പനക്കുന്നിലെ വീട്ടില്‍ ഒരാഴ്ചയോളം ടൈല്‍സ് പണിക്കായി എസ്എപി ക്യാമ്പിലെ ദിവസ വേതനക്കാരായ ക്യാമ്പ് ഫോളോവേഴ്‌സിനെ പി.വി രാജു ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. ഇതു ചൂണ്ടിക്കാട്ടി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ക്യാമ്പ് ഫോളോവേഴ്‌സ് ഡിജിപിക്ക് പരകതി നല്‍കിയിരുന്നു. കേസ് അട്ടിമറിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുവെന്ന് മുന്‍പ് ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഈ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് സ്ഥലം മാറ്റം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW