Tuesday, September 18, 2018 Last Updated 50 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 06.10 PM

അന്വേഷണ സംഘത്തിന് നല്‍കിയ മൊഴികള്‍ കണക്കിലെടുക്കരുത്; നിലപാട് മാറ്റി പള്‍സര്‍ സുനി

uploads/news/2018/07/232577/pulser-suni.jpg

കൊച്ചി : യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ കാലയളവില്‍ താന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴികള്‍ കണക്കിലെടുക്കരുതെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. എറണാകുളം സെഷന്‍സ് കോടതിയിലാണ് സുനി ഇതുസംബന്ധിച്ച ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് സുനിയുടെ നീക്കം.

കേസിലെ മറ്റൊരു പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് സുനി ഇത്തരമൊരു ആവശ്യം മുന്നോട്ടു വച്ചിരിക്കുന്നത്.

കേസിലെ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഏതൊക്കെ രേഖകള്‍ വേണമെന്ന് കൃത്യമായി ആവശ്യപ്പെടാന്‍ ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് ഫോറന്‍സിക്, സൈബര്‍ ഉള്‍പ്പെടെ നിരവധി രേഖകളുണ്ട്. ഇതില്‍ ഏതൊക്കെ രേഖകള്‍ ദിലീപിന് നല്‍കാന്‍ കഴിയുമെന്ന് അറിയിക്കാന്‍ പ്രോസിക്യൂഷനോടും കോടതി ആവശ്യപ്പെട്ടു. രേഖകള്‍ ആവശ്യപ്പെട്ട് മുന്നോട്ടുപോയി കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇതിനിടെ, ജയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കേസിലെ മൂന്നാം പ്രതിയായ മണികണ്ഠന്‍ സമര്‍പ്പിച്ച ഹര്‍ജി സെഷന്‍സ് കോടതി അംഗീകരിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW