Friday, November 16, 2018 Last Updated 55 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 05.07 PM

രാമായണ മാസാചരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഎം കേന്ദ്ര നേതൃത്വം

uploads/news/2018/07/232575/cpm.jpg

ന്യൂഡല്‍ഹി : കര്‍ക്കിടക മാസത്തില്‍ രാമയണ മാസാചരണം നടത്താനുള്ള സിപിഎം സംസ്ഥാന ഘടകത്തിനെ്‌റ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രനേതൃത്വം രംഗത്ത്. രാമായണ മാസാചരണം നടത്താനുള്ള നീക്കം കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയല്ലെന്നാണ് സൂചന. ഇന്ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ വിഷയം ചര്‍ച്ച ചെയ്തു.

വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ നിന്നും കേന്ദ്രനേതൃത്വം വിശദീകരണം തേടിയേക്കും. പത്രങ്ങളില്‍ നിന്നും മറ്റ് മാധ്യമങ്ങളില്‍ നിന്നുമാണ് വിഷയത്തെ കുറിച്ച് കേന്ദ്ര നേതാക്കളില്‍ പലരും അറിഞ്ഞതെന്നാണ് സൂചന. ബി.ജെ.പിയെ ചെറുക്കാനും രാമായണത്തിന്റെ പുനര്‍വായന എന്ന നിലയിലുമാണ് സെമിനാറും മറ്റ് പരിപാടികളും സംഘടിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്. എന്നാല്‍, ഇത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നാണ് കേന്ദ്രനേതൃത്വം ആശങ്കപ്പെടുന്നത്.

അതിനാല്‍ പാര്‍ട്ടി നേരിട്ട് ഇത്തരമൊരു നീക്കത്തിലേയ്ക്ക് കടക്കേണ്ടതില്ലെന്ന നിലപാടാണ് പല കേന്ദ്ര നേതാക്കള്‍ക്കും ഉള്ളത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW