Thursday, April 25, 2019 Last Updated 47 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 03.49 PM

ജാതകത്തില്‍ ചൊവ്വ ദോഷസ്ഥാനത്തായാല്‍

uploads/news/2018/07/232562/joythi110718.jpg

ജാതകപ്പൊരുത്ത നിര്‍ണ്ണയത്തില്‍ ജനങ്ങളുടെ ഇടയില്‍ വളരെയധികം സംസാരിക്കുന്ന വിഷയമാണ് ചൊവ്വദോഷം. പ്രത്യേകിച്ച് സ്ത്രീകള്‍ ജീവിതത്തില്‍ കടുത്ത യാതനകള്‍ക്ക് വിധേയരാകുമെന്നാണ് വിശ്വാസം. ഈ വിശ്വാസം ജനഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞിട്ടുമുണ്ട്. സ്ത്രീകളില്‍ വല്ലാത്ത ഭയപ്പാടുണ്ടാക്കിയിട്ടുമുണ്ട്.

ചൊവ്വ മംഗളകാരകനാണ്. സന്തോഷത്തിനും മനഃതൃപ്തിക്കും സുഖത്തിനും അധിപതിയാണ്. ഇത്രയ്ക്ക് ശ്രേഷ്ഠതയുള്ള ചൊവ്വ തന്റെ ദോഷവശങ്ങളെ പ്രയോഗിച്ച് ജനങ്ങളെ എന്തിന് വിഷമിപ്പിക്കുന്നു.

ചൊവ്വ എന്നല്ല ഒരു ഗ്രഹവും നമുക്ക് ദോഷം ചെയ്യുന്നില്ല. മനുഷ്യനുണ്ടാകാവുന്ന നന്മതിന്മകളെല്ലാം അവനവന്റെ കര്‍മ്മഫലങ്ങളാണ്.
ചൊവ്വദശ 7 വര്‍ഷമാണ്. ചൊവ്വദശയില്‍ ചൊവ്വയുടെ അപഹാരം 4 മാസം 27 ദിവസമാണ്.

ഈ കാലത്ത് അല്പം പ്രതികൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കണം. വിഷമുള്ള ജന്തുക്കളില്‍നിന്നും ഉപദ്രവം ഉണ്ടാകും. സഹോദരങ്ങളുടെ സഹകരണം നഷ്ടപ്പെടും. സര്‍ക്കാര്‍ വിരോധം അനുഭവപ്പെടും. ചൊവ്വ ദശയില്‍ രാഹുവിന്റെ അപഹാരം ഒരു കൊല്ലം 18 ദിവസമാണ്.

കുടുംബത്തില്‍ സമാധാനക്കുറവുണ്ടാകും. 1 കൊല്ലം 6 മാസം ശനിയുടെ അപഹാരമാണ്. അന്തസ്സിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാകും. 4 മാസം 2 ദിവസം കേതുവിന്റെ അപഹാരം. സ്ത്രീകള്‍ മൂലം കുടുംബകലഹമുണ്ടാകും.

1 വര്‍ഷം 2 മാസം ശുക്രന്റെ അപഹാരം-ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകും. സ്ത്രീകള്‍ മൂലം മാനനഷ്ടം ഉണ്ടാകും.
കര്‍ക്കടകം, ചിങ്ങം, ധനു, മകരം, മീനം ലഗ്നക്കാര്‍ക്ക് ചൊവ്വ ഗുണകരമാണ്.
ഇടവം, മിഥുനം, കന്നി, തുലാം, വൃശ്ചികം ലഗ്നക്കാര്‍ക്ക് ചൊവ്വ ദോഷഫലം ചെയ്യും.

ജാതകത്തില്‍ ചൊവ്വയുടെ ദോഷഫലം ചിന്തിക്കാം.


ലഗ്നത്തില്‍ ചൊവ്വ- ശ്രേയസ്സ്, യശസ്സ്, ഭൂമിലാഭം. ആവേശംകൊണ്ട് ബഹളത്തിനിറങ്ങും. ശരീരത്തില്‍ മുറിവ്, വ്രണം.
രണ്ടില്‍ ചൊവ്വ- ഒരിക്കലും കുടുംബസുഖമുണ്ടാകില്ല. എത്ര ധനമുണ്ടെങ്കിലും അനുഭവയോഗമില്ല.
മുന്നില്‍ ചൊവ്വ- ആര്‍ഭാടജീവിതം. സഹോദരന്മാരോട് വെറുപ്പ്
4-ല്‍ ചൊവ്വ- ആരോഗ്യനില വഷളാകും.
അഞ്ചില്‍ ചൊവ്വ- രക്തസ്രാവം, ഗര്‍ഭമലസല്‍, സന്താനദുരിതം.
ആറില്‍ ചൊവ്വ- ശരീരത്തില്‍ ഉന്മേഷം, ദ്രവ്യലാഭം.
എഴില്‍ ചൊവ്വ- വിവാഹം നടക്കാന്‍ താമസം, ദുരിതം ഭാര്യാദുരിതം.
എട്ടില്‍ ചൊവ്വ- രോഗപീഡ, ധനക്കുറവ്, ദാമ്പത്യവിരഹം. ചൊവ്വയും കേതുവുംകൂടി നിന്നാല്‍ വൈധവ്യം, വിവാഹം നടക്കുവാനും കുഴപ്പം.
ഒന്‍പതില്‍ ചൊവ്വ- പിതാവിന് ദോഷം. ഭാഗ്യംകൊണ്ട് പ്രസിദ്ധി.
പത്തില്‍ ചൊവ്വ- പോലീസ്- പട്ടാളം ജോലി. ധനം, പ്രതാപം.
പതിനൊന്നില്‍ ചൊവ്വ- വാഗ്മി, പ്രതാപി.

പന്ത്രണ്ടില്‍ ചൊവ്വ- നേത്രരോഗി, മടിയന്‍, അലസന്‍, ലുബ്ധന്‍, അന്യദേശവാസം.മേല്‍വിവരിച്ച ഫലങ്ങള്‍ കൂടിയോ, കുറഞ്ഞോ അനുഭവപ്പെടാം. പരിഹാരകര്‍മ്മത്തിലൂടെ ഫലം ലഭിക്കുകയും ചെയ്യും.ചൊവ്വ ഗ്രഹം ജാതകത്തില്‍ ദോഷമായാലുള്ള അനുഭവങ്ങള്‍ കൂടി നോക്കാം.

ഈശ്വരഭക്തി കുറയ്ക്കും. ദാമ്പത്യജീവിതം ശിഥിലമാക്കും. കല്ല്യാണമാകാത്ത കുട്ടികളെ തന്നിഷ്ടക്കാരിയാക്കും. കൂട്ടുകെട്ടില്‍ ഇടപെട്ട് മനസ്സ് തെറ്റി പെരുമാറി കുടുംബത്തിന് അപമാനം ഉണ്ടാക്കും. സന്താനങ്ങള്‍മൂലം കുടുംബസമാധാനം നഷ്ടപ്പെടും. കൂടെക്കൂടെ വീട്ടില്‍ വാക്ക്തകര്‍ക്കമുണ്ടാക്കും.
പിറന്ന സന്താനം പ്രശ്‌നമായി മാറും. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ അടിപിടി. ചിലര്‍ പിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കും. അമ്മായിയമ്മ ദ്രോഹിക്കും; എത്ര സ്‌നേഹത്തോടെ പെരുമാറിയാലും.

കുജനും ശുക്രനും ഒന്നിച്ചുനിന്നാല്‍ സന്താനങ്ങളെ വളരെ ശ്രദ്ധിക്കണം. ചൊവ്വദോഷമുണ്ടെന്ന് മനസ്സിലായാല്‍ പ്രതിവിധി ചെയ്താല്‍ എല്ലാം മാറ്റിയെടുക്കാവുന്നതേയുള്ളൂ. സുബ്രഹ്മണ്യനും ഭദ്രകാളിക്കുമാണ് പ്രതിവിധി ചെയ്യേണ്ടത്. ദുഷ്‌കര്‍മ്മങ്ങള്‍ പ്രതിവിധിയല്ല. അതിന്റെ ഫലങ്ങള്‍ ഗുണത്തെക്കാള്‍ ദോഷം ചെയ്യും. വരാനിരിക്കുന്ന ദുര്‍വ്വിധിയെ മാറ്റിയെടുക്കുന്നതിനാണ് ജ്യോതിഷം നോക്കുന്നത്. ജ്യോതിഷം ശാസ്ത്രമാണ് സത്യമാണ്. ഈശ്വരനിശ്ചയങ്ങളാണ്.

കെ.എന്‍. ബാലകൃഷ്ണകൈമള്‍
മൊ: 9495441529

Ads by Google
Ads by Google
Loading...
TRENDING NOW