Wednesday, November 07, 2018 Last Updated 36 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 03.42 PM

സ്വാദിഷ്ഠമായ ചിക്കന്‍ ഫ്രൈ തയാറാക്കാം

uploads/news/2018/07/232561/cokryTips110718..jpg

ചിക്കന്‍ ഫ്രൈ

ആവശ്യമുള്ള സാധനങ്ങള്‍


ചിക്കന്‍ - ഒരു കിലോ
തേങ്ങ ചിരകിയത് - അരമുറി
ഗരംമസാലപ്പൊടി- ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
മുളകുപൊടി - രണ്ട് ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി - ഒരു ടേബിള്‍സ്പൂണ്‍
പെരുംജീരകം ചതച്ചത് - അര ടേബിള്‍സ്പൂണ്‍
ഇഞ്ചി , വെളുത്തുള്ളി ചതച്ചത് - ഒരു ടേബിള്‍സ്പൂണ്‍
നാരങ്ങാനീര് - ഒരു ടേബിള്‍സ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


ചെറുതായി നുറുക്കിയ ചിക്കന്‍ കഷണങ്ങളില്‍ തേങ്ങ ചിരകിയത്, ഗരംമസാലപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, പെരുംജീരകം ചതച്ചത്, ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, നാരങ്ങാനീര് എന്നിവ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേര്‍ക്കുക. ചേരുവകള്‍ ചിക്കനില്‍ ചേരാന്‍ ഒരു മണിക്കൂര്‍ വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് തിളപ്പിക്കുക. തിളച്ചു കഴിയുമ്പോള്‍ ചിക്കന്‍ കഷണങ്ങള്‍ അതിലേക്കിട്ട് വറുത്തെടുക്കാം.

ശ്രീജിത്ത് കുമാര്‍
ഫുഡ് സ്‌റ്റൈലിസ്റ്റ് , ദുബായ്

Ads by Google
Wednesday 11 Jul 2018 03.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW