എയര്‍ടെല്ലിന്റെ പുതുക്കിയ 449 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനില്‍ വമ്പന്‍ ഡേറ്റ ഓഫര്‍. പുതുക്കിയ പ്ലാനില്‍ 75ജിബി ഡേറ്റയാണ് ഇപ്പോള്‍ നല്‍കുന്നത്. നേരത്തെ 40ജിബി 3ജി/ 4ജി ഡേറ്റയായിരുന്നു ഈ പ്ലാനില്‍ . ഇതു കൂടാതെ 100എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവയും നല്‍കുന്നുണ്ട്.
ഡേറ്റ റോള്‍ ഓവര്‍ സൗകര്യവും പുതുക്കിയ പ്ലാനിൽ ഉണ്ട്. അതും 500ജിബി വരെ, അതായത് ഒരു മാസം ഉപയോഗിച്ചു തീരാത്ത ഡേറ്റ അടുത്ത മാസത്തേക്ക് ഉപയോഗിക്കാം എന്നര്‍ത്ഥം. കൂടാതെ, വിങ്ക് ടിവി സ്ബ്സ്ക്രിപ്ഷന്, ലൈവ് ടിവി ലൈബ്രറി ആക്സസ്, ഹാന്‍സെറ്റ് ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിവയും നല്കുന്നു. പുതുക്കിയ 499 രൂപ പ്ലാന്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുമെന്നു പ്രതീക്ഷിക്കാം.
കഴിഞ്ഞ ദിവസം എയർടെൽ തങ്ങളുടെ 649 രൂപയുടെ മറ്റൊരു പ്ലാനും പുതുക്കിയിരുന്നു. ഈ പ്ലാനില്‍ നിലവില്‍ 90ജിബി ഡേറ്റ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, പ്രതിദിനം 100എസ്എംഎസ് നല്‍കുന്നുണ്ട്.
മറ്റു ഇന്‍ഫിനിറ്റി പ്ലാനുകളെ പോലെതന്നെ ഇതിലും ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്സ്ക്രിപ്ഷന്, ലൈവ് ടിവി/ മൂവി ലൈബ്രറി ആക്സസ്, വിങ്ക് ടിവി സബ്സ്ക്രിപിഷന്‍, ഹാന്‍സെറ്റ് ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിവയും നല്കുന്നു. ഇത് കൂടാതെ പ്ലാനിനോടൊപ്പം സൗജന്യമായി ഒരു ഫാമിലി കണക്ഷനും നല്കുന്നു.