Wednesday, September 19, 2018 Last Updated 37 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 01.24 PM

കാന്‍സര്‍ മുടി കൊണ്ടു പോയാലും ഞാന്‍ ഉശിരുള്ള പോരാളി തന്നെ; കണ്ണീരിനിടയിലും പുഞ്ചിരിയോടെ സൊനാലി: വീഡിയോ

uploads/news/2018/07/232549/sonali.jpg

മുടി കൂടിയാലും കുറഞ്ഞാലും സൊനാലി ബെന്ദ്രെ എന്ന പോരാളി സുന്ദരിയായി തന്നെ തുടരും. അര്‍ബുദ രോഗബാധിതയായ സൊനാലി നിലവില്‍ ചികിത്സയുടെ ഭാഗമായി ന്യൂയോര്‍ക്കിലാണ്. കഴിഞ്ഞയാഴ്ചയാണ് തനിക്ക് അര്‍ബുദം ആണെന്ന് താരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോഴായിരിക്കും ജീവിതം ചിലപ്പോള്‍ നിങ്ങളെ എടുത്തെറിയുന്നത്. എനിക്ക് വളരെ ഗുരുതരമായ അര്‍ബുദം പിടിപെട്ടിരിക്കുകയാണ്. അത് ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും പടര്‍ന്നിട്ടുണ്ട്. വളരെ നിസ്സാരമായ ചില വേദനകളെ തുടര്‍ന്ന് നടത്തിയ ടെസ്റ്റുകളില്‍ നിന്നാണ് രോഗം കണ്ടെത്തിയത്. എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും എനിക്ക് ചുറ്റുമുണ്ട്. ഒരു മനുഷ്യന്‍ ആഗ്രഹിക്കുന്ന എല്ലാ പിന്തുണയും അവര്‍ എനിക്ക് തരുന്നുണ്ട്. അതിന് ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു, സൊനാലി ട്വിറ്ററില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു.

ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം താരത്തിനു പിന്തുണയുമായി എത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ന്യൂയോര്‍ക്കില്‍ ചികിത്സയ്ക്കായി സൊനാലി എത്തിയത്. തെറ്റായ പ്രചരണങ്ങള്‍ ഇല്ലാതാക്കാനായി സൊനാലി മാധ്യമങ്ങളോടും തന്റെ ആരാധകരോടും വിവരങ്ങള്‍ അപ്പപ്പോള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറെ വൈകാരികമായ ഒരു കുറിപ്പാണ് നടി ഇന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടെ ചികിത്സയുടെ ഭാഗമായി തന്റെ മുടി മുറിച്ച് കളയുന്നതിന്റെ വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. കരഞ്ഞ് കൊണ്ടാണ് തന്റെ മുടി മുറിക്കുന്ന കാഴ്ച സൊനാലി ബെന്ദ്രെ നോക്കി നിന്നത്.

എന്നാല്‍ തളരാന്‍ താന്‍ തയ്യാറല്ലെന്ന സന്ദേശം പങ്കുവച്ച് ഇതിന് പിന്നാലെ സൊനാലി പുഞ്ചിരിച്ച് കൊണ്ട് പ്രത്യക്ഷപ്പെട്ടു. ഭര്‍ത്താവായ ഗോള്‍ഡി ബെഹലിനൊപ്പവും നടി ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. വൈകാരികമായ കുറിപ്പാണ് നടി ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

എന്റെ പ്രിയപ്പെട്ട എഴുത്തുകാരി ഇസബെല്‍ അലെന്‍ഡിന്റെ വാക്കുകള്‍ കടമെടുക്കുകയാണ്. നമ്മുടെ അകത്തൊളിച്ചിരിക്കുന്ന ശക്തിയെ പുറത്തേക്ക് കൊണ്ടുവരാന്‍ നിര്‍ബന്ധിതനാവുന്നത് വരെ നമ്മള്‍ എത്രമാത്രം ശക്തനാണെന്ന് നമ്മള്‍ തിരിച്ചറിയുകയില്ല. ഒരു ദുരന്തം, യുദ്ധം, ആവശ്യകത എന്നിവയുടെ സമയങ്ങളിലാണ് നമ്മള്‍ അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യുന്നത്. അതിജീവനത്തിനും തിരിച്ചുവരവിനുമുളള മനുഷ്യന്റെ കഴിവ് വിസ്മയകരമാണ്. ദിവസങ്ങളായി എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹം വാക്കുകള്‍ക്ക് അതീതമാണ്. നിങ്ങളുടേയോ, അടുത്തറിയുന്നവരുടേയൊ അര്‍ബുദത്തിനെതിരായ പോരാട്ടങ്ങളുടെ കഥകള്‍ നിങ്ങള്‍ അയച്ചുതന്നതില്‍ ഞാന്‍ നന്ദി പറയുന്നു. ആ കഥകള്‍ എനിക്ക് തരുന്ന ധൈര്യവും കരുത്തും വലുതാണ്, കൂടാതെ ഞാന്‍ ഒറ്റയ്ക്കല്ല എന്നും നിങ്ങളെന്നെ ഓര്‍മ്മിപ്പിക്കുന്നു, സൊനാലി വ്യക്തമാക്കുന്നു.

Ads by Google
Wednesday 11 Jul 2018 01.24 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW