Wednesday, July 11, 2018 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 11.30 AM

യുവതിയെ പീഡിപ്പിച്ച കേസ്: ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ.ഏബ്രഹാം വര്‍ഗീസ്, ഫാ.ജോബ് മാത്യു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്.
orthodox priests

കൊച്ചി: യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികരില്‍ മൂന്നുപേരുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ.ഏബ്രഹാം വര്‍ഗീസ്, ഫാ.ജോബ് മാത്യു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇവര്‍ക്കെതിരെ ബലാത്സംഗ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഫാ.ജോണ്‍സണ്‍ വി.മാത്യുവിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിന്റെ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യാപേക്ഷയുമായി വീണ്ടും കോടതിയെ സമീപിക്കാവുന്നതാണെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. കോടതിയില്‍ നിന്നുള്ള നിലപാട് അറിയാന്‍ അന്വേഷണസംഘം കാത്തിരിക്കുകയായിരുന്നു.

കുമ്പസാര രഹസ്യം ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി ഒരു വൈദികനും ഈ വിവരം അറിഞ്ഞ് മറ്റുള്ളവരും തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇവരുടെ മുന്‍കൂര്‍ ജാമ്യം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയും കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW