Wednesday, November 14, 2018 Last Updated 5 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 11.11 AM

സ്ത്രീവിരുദ്ധ ലേഖനം: ഇന്ത്യന്‍ കറന്റ്‌സിന്റെ ഔദ്യോഗിക നിലപാടല്ല, ലേഖകന്റേത് വ്യക്തിപരമായ അഭിപ്രായം: എഡിറ്റര്‍

ലേഖകന്റെ കാഴ്ചപ്പാടുകള്‍ ഇന്ത്യന്‍ കറന്റ്‌സിന്റെ കാഴ്ചപ്പാടുകളിലോ നയങ്ങളിലോ പ്രതിഫലിക്കില്ലെന്ന് പത്രാധിപര്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.
Indian Currents

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയേയും കത്തോലിക്ക സഭയേയും പിടിച്ചുലക്കുന്ന ബലാത്സംഗ കേസുകളില്‍ സഭാ പ്രസിദ്ധീകരണത്തില്‍ വന്ന സ്ത്രീവിരുദ്ധ ലേഖനത്തില്‍ നിലപാട് വ്യക്തമാക്കി പത്രാധിപര്‍ ഡോ.സുരേഷ് മാത്യു. ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കപ്പൂച്ചിന്‍ ക്രിസ്തുജ്യോതി നോര്‍ത്ത് ഇന്ത്യ പ്രൊവിന്‍സിന്റെ ഉടമസ്ഥതയിലുള്ള 'ഇന്ത്യന്‍ കറന്റ്‌സ്' എന്ന ആഴ്ചപതിപ്പിന്റെ 9-15 ലക്കത്തിലാണ് ആരോപണ വിധേയരെ വെള്ളപൂശിയും ഇരകളെ അപമാനിച്ചും വിവാദ ലേഖനം വന്നത്.

ഡല്‍ഹിയില്‍ നിന്നും എ.ജെ ഫിലിപ്പ് എന്ന ഗസ്റ്റ് കോളമിസ്റ്റ് എഴൂതിയ ''വില്ലന്‍സ് ആ് വിക്ടിംസ്: വൈ കോള്‍ സെക്‌സ്, റേപ്?'' എന്ന ലേഖനമാണ് വിവാദമായത്. എന്നാല്‍ ഈ ലേഖനം ഇന്ത്യന്‍ കറന്റ്‌സിന്റെ ഔദ്യോഗിക നിലപാട് അല്ലെന്ന് പത്രാധിപര്‍ വ്യക്തമാക്കി. ലേഖകന്റെ വ്യക്തിപരമായ കാഴ്ചപ്പാട് മാത്രമാണ്. ലേഖകന്റെ കാഴ്ചപ്പാടുകള്‍ ഇന്ത്യന്‍ കറന്റ്‌സിന്റെ കാഴ്ചപ്പാടുകളിലോ നയങ്ങളിലോ പ്രതിഫലിക്കില്ലെന്ന് പത്രാധിപര്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കും ജലന്ധര്‍ ബിഷപ്പിനുമെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ അവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് മാഗസിന്റെ നിലപാട്. ആരോപണം നേരിടുന്നവരെ വെള്ളപൂശാന്‍ ഇന്ത്യന്‍ കറന്റ്‌സ് ഒരിക്കലും ശ്രമിച്ചിട്ടില്ല. ബിഷപ്പിനും വൈദികര്‍ക്കുമെതിരെ പരാതി ഉന്നയിച്ചവര്‍ക്കെതിരെ ഒരു വിധത്തിലുമുള്ള അധിക്ഷേപം നടത്താനും മാഗസില്‍ ശ്രമിച്ചിട്ടില്ലെന്നും പത്രാധിപര്‍ പറയുന്നു.

ലൈംഗിക, ബലാത്സംഗം തുടങ്ങിയ വിഷയങ്ങളില്‍ തന്റെ ആശയം പങ്കുവയ്ക്കുമ്പോഴും 'ജലന്ധര്‍ രൂപതയില്‍ എന്തോ ചീഞ്ഞുനാറുന്നു' എന്നും ലേഖകന്‍ പറയുന്നുണ്ട്. ബലാത്സംഗം ഏറ്റവുംഹീനമായ പ്രവൃത്തിയാണെന്നും പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം നിസംശയം പറയുന്നു. അതില്‍ ഒരു തെറ്റും പറയാന്‍ കഴിയില്ല. ആരോപണ നേരിടുന്ന ആര്‍ക്കും തന്നെ അദ്ദേഹം ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല എന്നും അതില്‍ നിന്നും വ്യക്തമാകുന്നു.

അതേസമയം, ഇന്ത്യന്‍ കറന്റ്‌സിന്റെ അതേ ലക്കത്തിലെ കവര്‍ സ്‌റ്റോറികളും മുഖപ്രസംഗവും എല്ലാം രാജ്യം നേരിടുന്ന 'ബലാത്സംഗ സംസ്‌കാരത്തില്‍' ആശങ്ക പ്രകടിപ്പിച്ചുള്ളതാണ്. സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യമായി ഇന്ത്യ മാറുന്ന എന്ന തോംസണ്‍ റോയിട്ടേഴ്‌സിന്റെ സര്‍വേ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ കറന്റ്‌സ് ആ വിഷയം പരിഗണിച്ചതെന്നും പത്രാധിപര്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW