Thursday, November 08, 2018 Last Updated 3 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 08.20 AM

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം, വത്തിക്കാനിലേക്ക് മുങ്ങുമെന്ന് പേടി; വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ വ്യോമയാന മന്ത്രാലയത്തിന് കത്ത്

uploads/news/2018/07/232500/franco-mulaykkal.jpg

കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയെ തുടര്‍ന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. ബിഷപ്പ് രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശം. ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയത്തിന് അന്വേഷണസംഘം കത്തയയ്ക്കുകും ചെയ്തിട്ടുണ്ട്. ബിഷപ്പിനെ ചോദ്യം ചെയയുന്നതിന് മുമ്പ് എല്ലാ തെളിവുകളൂം ശേഖരിക്കാനാണ് നീക്കം. പഞ്ചാബ് പോലീസുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍.

ബിഷപ്പ് വത്തിക്കാനിലേക്ക് മുങ്ങുമെന്ന സംശയത്തെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കാനാണ് അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കിയിരിക്കുന്നത്. പഞ്ചാബ് പോലീസുമായി സഹകരിച്ചാകും നടപടി. സംഘം ഇന്ന് അന്വേഷണ പുരോഗതി എസ്പിയെ അറിയിക്കും. ബിഷപ്പിനെ ഇതുവരെയും ചോദ്യംചെയ്തിട്ടില്ല. ബിഷപ്പെന്ന നിലയില്‍ നിലയില്‍ അദ്ദേഹത്തിന് ഉന്നതരുമായുള്ള ബന്ധവും മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതും നടപടികള്‍ െവെകാന്‍ കാരണമായിട്ടുണ്ട്.

കന്യാസ്ത്രീ നല്‍കിയ പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂരില്‍ ജലന്ധര്‍ രൂപതയ്ക്കു കീഴിലുള്ള പറവൂര്‍, പരിയാരം മഠങ്ങളില്‍ അന്വേഷണസംഘം നാളെ പരിശോധന നടത്തും. കുറവിലങ്ങാടിനു സമീപത്തെ മഠം മാത്രമാണോ ബിഷപ് ഫ്രാങ്കോ സന്ദര്‍ശിച്ചതെന്നും പരിയാരം, പറവൂര്‍ മഠങ്ങളില്‍ പോയിട്ടുണ്ടോയെന്നും അറിയുകയാണു ലക്ഷ്യം.

മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ഇന്നലെ വീണ്ടും കന്യാസ്ത്രിയുടെ മൊഴി രേഖപ്പെടുത്തി. െവെക്കം ഡിെവെ.എസ്.പി: കെ. സുഭാഷിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ഇതുവരെയുളള അന്വേഷണവിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കേസ് ഡയറി ഇന്ന് ജില്ലാ പോലീസ് മേധാവിക്കു െകെമാറും. പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെയുള്ളതായിരുന്നു പോലീസിന് ആദ്യം കൊടുത്ത മൊഴിയില്‍ ഉണ്ടായിരുന്നത്. െലെംഗികപീഡനം നടന്നതായും രഹസ്യ മൊഴിയില്‍ ഉണ്ടെന്നാണു സൂചന.

കന്യാസ്ത്രീയുടെ ഇടവകവികാരി പോലീസിനു നല്‍കിയ മൊഴി ബിഷപ്പിന് എതിരാകുമെന്നാണു സൂചന. തനിക്കുണ്ടായ ദുരനുഭവം കന്യാസ്ത്രീ ഇടവകവികാരിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഒത്തുതീര്‍പ്പിനായി ബിഷപ്പിന്റെ സന്തതസഹചാരിയായ െവെദികനുമായി ബന്ധപ്പെട്ടു. ഈ കന്യാസ്ത്രീയെയും കൂടെയുള്ള അഞ്ചു പേരെയും ജൂണ്‍ മുപ്പതിനു മുമ്പായി ജലന്ധര്‍ രൂപതയില്‍ നിന്നു മറ്റൊരു സഭയിലേക്കു മാറ്റുന്നതിന് ബിഷപ് ഫ്രാങ്കോ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ തൊപ്പിയില്ലാത്ത പിതാവിനാണ് തൊപ്പിയുള്ളപ്പോഴത്തേതിലും ശക്തി എന്നായിരുന്നു ബിഷപ്പിന്റെ ദൂതനായ െവെദികന്‍ പറഞ്ഞത്. പരാതി പിന്‍വലിച്ചാല്‍ കന്യസ്ത്രീക്ക് നല്ലതായിരിക്കുമെന്നും െവെദികന്‍ പറഞ്ഞത് ഇടവകവികാരി പോലീസിനെ അറിയിച്ചിട്ടുണ്ട്. ജലന്ധറില്‍ നിന്നുള്ള പത്തോളം െവെദികരും ബിഷപ് ഫ്രാങ്കോയുടെ അടുത്ത ബന്ധുക്കളും കോട്ടയത്തും കുറവിലങ്ങാട്ടും കേന്ദ്രീകരിച്ച് ബിഷപ്പിന് അനുകൂലമായി പ്രചാരവേല നടത്തുന്നുണ്ട്.

കന്യാസ്ത്രീ പരാതി നല്‍കി രണ്ടാഴ്ചയായിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന ആരോപണം ശക്തമാണ്. ഇതിനിടെ, ബിഷപ്പിനെതിരേ കന്യാസ്ത്രീ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു നല്‍കിയ പരാതിയുടെ പകര്‍പ്പ് മംഗളത്തിനു ലഭിച്ചു. കഴിഞ്ഞ മേയ് പതിനൊന്നിനാണ് കന്യാസ്ത്രി പരാതി നല്‍കിയത്. 2014 - 2016 കാലയളവില്‍ 13 തവണ െലെംഗികപീഡനത്തിന് ഇരയായതായി പരാതിയില്‍ പറയുന്നുണ്ട്.

Ads by Google
Wednesday 11 Jul 2018 08.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW