Wednesday, July 11, 2018 Last Updated 16 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 02.43 AM

പ്രാദേശികകുതിപ്പില്‍ മുന്നേറി വിപണികള്‍

uploads/news/2018/07/232489/f1.jpg

മുംബൈ: തുടര്‍ച്ചയായി രണ്ടാംദിനവും മികച്ച നേട്ടം െകെവരിച്ചു സൂചികകള്‍. ഒരിടവേളയ്‌ക്കുശേഷം 36,000 മാര്‍ക്ക്‌ മറികടന്ന പ്രകടനമാണു ബി.എസ്‌.ഇയില്‍ ദൃശ്യമായത്‌. നിഫ്‌റ്റിയും 10,900 മാര്‍ക്ക്‌ പിന്നിട്ടു. സെന്‍സെക്‌സ്‌ 304.90 പോയിന്റ്‌ ഉയര്‍ന്ന്‌ 36,239.62ലും നിഫ്‌റ്റി 94.40 പോയിന്റ്‌ നേട്ടത്തില്‍ 10,947.30ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ബി.എസ്‌.ഇയിലെ 1,664 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 972 ഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു. പ്രാദേശിക നിക്ഷേപകരുടെ കരുത്തുറ്റ വാങ്ങലുകളാണു സൂചികകളെ അഞ്ചുമാസത്തെ ഉയരങ്ങളിലെത്തിച്ചത്‌. ആരോഗ്യം, ഊര്‍ജം, റിയല്‍ എസ്‌റ്റേറ്റ്‌, ടെലികോം തുടങ്ങിയ ഓഹരികള്‍ മികച്ചനേട്ടം കരസ്‌ഥമാക്കി. കഴിഞ്ഞ മൂന്നു സെഷനുകളിലായി സൂചികകളുടെ നേട്ടം 665.07 പോയിന്റാണ്‌.
കഴിഞ്ഞ ദിവസം പുറത്തുവന്ന യു.എസ്‌. തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുകൂലമായതോടെ രാജ്യാന്തര വിപണികള്‍ നേട്ടത്തിലായിരുന്നു. 740.39 കോടി രൂപയുടെ ഓഹരികള്‍ കഴിഞ്ഞ പ്രാദേശിക നിക്ഷേപസ്‌ഥാപനങ്ങള്‍ സ്വന്തമാക്കിയതായി കണക്കുകള്‍ വ്യക്‌തമാക്കി. അതേസമയം വിദേശനിക്ഷേപ സ്‌ഥാപനങ്ങള്‍ 569.91 കോടി രൂപയുടെ ഓഹരികള്‍ െകെയൊഴിഞ്ഞു. വ്യാപാര യുദ്ധഭീതികള്‍ മറന്ന്‌ നിക്ഷേപകര്‍ കോര്‍പ്പറേറ്റ്‌ വരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചതും വിപണികള്‍ക്കു ഗുണം ചെയ്‌തു.
രൂപയുടെ നിറംമങ്ങിയ പ്രകടനവും ജൂണില്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്ന പഠന റിപ്പോര്‍ട്ടുകളും നേരിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്‌. ബോര്‍ഡര്‍ വിപണികളിലും ആവേശം പ്രകടമായി. മിഡ്‌ക്യാപ്‌ 1.01 ശതമാനവും സ്‌മോള്‍ക്യാപ്‌ 1.04 ശതമാനവും നേട്ടം െകെവരിച്ചു.

Ads by Google
Wednesday 11 Jul 2018 02.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW