Wednesday, November 21, 2018 Last Updated 6 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 02.12 AM

എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ്‌ ഇന്ത്യയില്‍ 186 ഒഴിവുകള്‍

uploads/news/2018/07/232414/c1.jpg

എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ്‌ ഇന്ത്യ കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന സതേണ്‍ റീജിയണിലെ എയര്‍പോര്‍ട്ടുകളില്‍ ജൂനിയര്‍ അസിസ്‌റ്റന്റ്‌, സീനിയര്‍ അസിസ്‌്റന്റ്‌ തസ്‌തികകളിലെ 186 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ അസിസ്‌റ്റന്റ്‌ (ഫയര്‍ സര്‍വീസ്‌) തസ്‌തികയില്‍ 147ഉം സീനിയര്‍ അസിസ്‌റ്റന്റ്‌ (ഇലക്‌ട്രോണിക്‌സ്) തസ്‌തികയില്‍ 39ഉം ഒഴിവുകളാണുള്ളത്‌. തമിഴ്‌നാട്‌, ആന്‌ധ്രാപ്രദേശ്‌, തെലുങ്കാന, കര്‍ണാടക, കേരളം, പോണ്ടിച്ചേരി/ലക്ഷദ്വീപ്‌ എന്നീ സംസ്‌ഥാനങ്ങളിലുള്ളവര്‍ക്കാണ്‌ അവസരം.
രണ്ടു തസ്‌തികകള്‍ക്കും 1000 രൂപയാണ്‌ അപേക്ഷാഫീസ്‌. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, സ്‌ത്രീകള്‍, വിമുക്‌തഭടന്മാര്‍ എന്നിവര്‍ക്ക്‌ ഫീസില്ല. ഓണ്‍ലൈനായാണ്‌ ഫീസ്‌ അടയ്‌ക്കേണ്ടത്‌. ചെന്നൈ, ബംഗളുരു, ഹൈദരാബാദ്‌, കൊച്ചി, വിജയവാഡ എന്നിവിടങ്ങളില്‍ കംപ്യൂട്ടര്‍ അധിഷ്‌ഠിത പരീക്ഷ നടക്കും. അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ജൂലൈ 15.
അപേക്ഷിക്കേണ്ട വിധവും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍. വിലാസം: www.aai.aero/en/careers/recruitment

Ads by Google
Wednesday 11 Jul 2018 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW