Monday, July 08, 2019 Last Updated 14 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 04.23 PM

അവിവാഹിതര്‍ ഇത് വായിക്കുക, ഒരു പക്ഷേ നിങ്ങള്‍ക്ക് ഇത് ഉപകാരപ്പെടും

uploads/news/2018/07/232286/santhosh-george.jpg

സന്തോഷ് ജോര്‍ജ് എന്ന യുവാവ് കുറേ നാളുകള്‍ക്ക് മുന്‍പ് തനിക്ക് ഒരു വധുവിനെ ആവശ്യമുണ്ടെന്ന് കാട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. നിര്‍ധനായ യുവതിയെ വധുവാക്കാന്‍ ആഗ്രഹിച്ച ഈരാറ്റുപേട്ടക്കാരന്റെ പോസ്റ്റ് വൈറലായിരുന്നു. ആര്‍സിഎസ്സി യുവാവ്, വയസ്സ് 33, 160 സെന്റിമീറ്റര്‍ ഉയരം, തരക്കേടില്ലാത്ത ജോലി, സാമ്പത്തിക ഭദ്രതയുള്ള കുടംബത്തിലെ അംഗം. മതം, ജാതി, വിദ്യാഭ്യാസം, ജോലീ തുടങ്ങീയ ഡിമാന്റുകള്‍ ഒന്നും തന്നെയില്ല. സ്ത്രീധനം തരാന്‍ ശേഷിയില്ലാത്ത സാമ്പത്തികമായി തീരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നും ആലോചന പ്രതീക്ഷിക്കുന്നു! എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. പോസ്റ്റിന് പതിനായിരകണക്കിനു പേരാണ് മറുപടി നല്‍കിയത്. അതില്‍ നിന്ന് സന്തോഷ് ഇഷ്ടപ്പെട്ട കുട്ടിയെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാലിപ്പോള്‍ ഈ വൈല്‍ പോസ്റ്റ് കൊണ്ട് പുതിയൊരു മാട്രിമോണി സൈറ്റ് തന്നെ ഇദ്ദേഹം സ്വന്തമായി ആരംഭിച്ചിരിക്കുകയാണ്. ഇക്കാര്യത്തെ കുറിച്ച് സന്തോഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

സന്തോഷിന്റെ പുതിയ പോസ്റ്റ് വായിക്കാം...

'' അവിവാഹിതര്‍ ഇത് വായിക്കുക, ഒരു പക്ഷേ നിങ്ങള്‍ക്ക് ഇത് ഉപകാരപ്പെടും, വരനെ ആവശ്യമുണ്ട് എന്ന പരസ്യം പേജില്‍ ഇട്ടതിനു ശേഷം രണ്ട് മാസത്തിനു ശേഷമാണ് ഇപ്പോള്‍ വരുന്നത്, നിങ്ങള്‍ എന്നെയും എന്റെ fb യിലെ വിവാഹപ്പരസ്യവും ഓര്‍മ്മിയ്ക്കുന്നുണ്ടോ?

എനിയ്ക്ക് ഒത്തിരി പ്രോപൊസല്‍ വന്നിരുന്നു, തീരെ സാധാരണക്കാരായ പെണ്‍കുട്ടികളുടെ ആലോചന ആയിരുന്നു കൂടുതലും, അതോടൊപ്പം തന്നെ ഒത്തിരി യുവാക്കളും അവരുടെ മാതാപിതാക്കളും സഹോദരിമാരും എന്നെ വിളിച്ചു, സന്തോഷ് താങ്കള്‍ക്ക് ഒത്തീരി പ്രോപൊസല്‍ വന്ന് കാണുമല്ലോ, നല്ല പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ഞങ്ങളുടെ കാര്യം ഒന്നു പറയാമോ? പൊന്നും പണവും ഒന്നും വേണ്ട, ഞങ്ങള്‍ക്ക് നല്ലൊരു പെണ്ണിനെ കിട്ടിയാല്‍ മതി എന്നും ചോദിച്ച്, എനിയ്ക്ക് വേണമെങ്കില്‍ വന്ന പ്രോപൊസലില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ തിരഞ്ഞെടുത്ത് എന്റേതായ ലോകത്തിലേയ്ക്ക് ഒതുങ്ങിക്കൂടാമായിരുന്നു, പക്ഷേ എന്റെ മനസാക്ഷി അതിന് അനുവദിച്ചില്ല, വിവാഹത്തിന് വേണ്ടി മാറ്റി വെച്ച പണമുപയോഗിച്ചാണ് മംഗല്യ മന്ത്ര മാട്രീമോണി ആരംഭിയ്ക്കുന്നത്, ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്യുന്നത് കുറേ പേര്‍ക്ക് ജീവിതം കിട്ടുമല്ലോ എന്ന പ്രതീക്ഷയിലാണ്, നിങ്ങളുടെ ആത്മാര്‍ദ്രമായ പ്രാര്‍ത്ഥനയും അനുഗ്രഹവും സഹകരണവും പ്രതീക്ഷിയ്ക്കുന്നു,

വെബ്‌സൈറ്റ്, ലൈസന്‍സ് സംബന്ധമായ കാര്യങ്ങള്‍ ശരിയകാന്‍ താമസിച്ചു, ക്ഷമ ചോദിയ്ക്കുന്നു, തിങ്കള്‍ മുതല്‍ വെബ്‌സൈറ്റ് പ്രവര്‍ത്തന ക്ഷമമാകും എന്നാണ് പറഞ്ഞിരിയ്ക്കുന്നത്, ഇല്ലെങ്കിലും എന്റെ പേജിലൂടെ നാളെ മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങുകയാണ്, യാതൊരുവിധ ദുശ്ശീലങ്ങള്‍ ഇല്ലാത്തവരെയും പ്രത്യേകിച്ച് ഒരു തുള്ളി മദ്യം പോലും കഴിയ്ക്കാത്ത യുവാക്കളെ ആണ് ആദ്യം പരിഗണിയ്ക്കുക, അല്ലാത്തവരെ നേരെ ചൊവ്വെ അന്വേഷിച്ച് കുഴപ്പക്കാര്‍ അല്ലെങ്കില്‍ മാത്രം ഹെല്‍പ്പ് ചെയ്യും, സ്വര്‍ണ്ണമായും പണമായും ഒന്നും പ്രതീക്ഷിയ്ക്കരുത് ,നീങ്ങളെ സഹായിക്കാന്‍ വേണ്ടി ചാരീറ്റബിള്‍ ട്രസ്റ്റിന് രൂപം കൊടുത്തിട്ടുണ്ട്, പണവും സ്വര്‍ണ്ണവും പ്രതീക്ഷിയ്ക്കാതെ വിവാഹം കഴിയ്ക്കാന്‍ സന്നദ്ധരാകുന്ന യുവാക്കള്‍ക്ക് വിവാഹച്ചിലവിനുള്ള പണമില്ലെങ്കില്‍ ചെറിയ ഒരു തുക വാങ്ങിച്ചു കൊണ്ട് നിങ്ങളുടെ വിവാഹം നടത്താന്‍ എന്നാല്‍ കഴിയുന്ന വിധത്തില്‍ സഹായിക്കും, മാട്രിമോണി സൈറ്റിലെ രജിസ്‌ട്രേഷനിലൂടെ കിട്ടുന്ന വരുമാനം കൊണ്ടാണ് പ്രധാനമായും ഇതിനുള്ള പണം കണ്ടെത്തുന്നത്, ഇനി യുവാക്കള്‍ക്ക് സ്വയം വിവാഹം നടത്താന്‍ ഉള്ള ശേഷി ഉണ്ടെങ്കില്‍ ഞാന്‍ ചോദിച്ച ചെറിയ തുക ചാരിറ്റബിള്‍ ട്രസ്റ്റിന് സംഭാവന നല്‍കാന്‍ സന്നദ്ധരായിരിയ്ക്കണം, ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാം മാട്രിമോണി സൈറ്റിന്റെ terms and conditions ല്‍ ചേര്‍ക്കുന്നുണ്ട് ,

പെണ്‍കുട്ടികള്‍ക്ക് രജിസ്‌ട്രേഷന്‍ തീര്‍ത്തും സൗജന്യമാണ്, ആവശ്യമെങ്കില്‍ ഒരു രൂപ പോലും വാങ്ങിയ്ക്കാതെ വിവാഹം നടത്തിത്തരാന്‍ ഉള്ള ആത്മാര്‍ത്ഥമായ പരിശ്രമം എന്റെ ഭാഗത്തു നിന്ന് ഉണ്ടാവും, പറഞ്ഞു വരുന്നത് വിവാഹം നടത്താന്‍ ഉള്ള സാമ്പത്തീക ശേഷി ഇല്ല, നടത്തിത്തരാന്‍ ആളില്ലാ, തുടങ്ങിയ കാരണത്താല്‍ രജിസ്റ്റര്‍ ചെയ്യാതെ ഇരിയ്ക്കരുത്, വെബ്‌സൈറ്റ് പ്രവര്‍ത്തന സഞ്ജമായോ എന്നറിയാന്‍ terms and conditions അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്ന് നോക്കുക ഇല്ലെങ്കില്‍ വീശദവിവരങ്ങളും മാതാപിതാക്കളുടെ ഫോണ്‍ നമ്പറും ഫോട്ടോയും അടങ്ങുന്ന ബയോഡേറ്റാ താഴെ കാണുന്ന അഡ്രസ്സില്‍ അയയ്ക്കുക(മാട്രിമോണി സൈറ്റ് ലിങ്ക് പേജില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും,നിര്‍ദേശങ്ങളും സഹായ സന്നദ്ധത ഉള്ളവരും ദയവായി മെയില്‍ ചെയ്യുക (mangalyamanthra@gmail.com)

ഒത്തിരി അന്വേഷിച്ചിട്ട് പെണ്ണ് കിട്ടാത്ത യുവാക്കള്‍ക്കും, പണമില്ലാതെ വിവാഹം നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്കും ഇത് ഏറെ പ്രയോജനപ്പെടും, അതു കൊണ്ട് ഈ പോസ്റ്റ് ഷെയര്‍ ചെയ്തും മറ്റുള്ളവരെ അറിയിച്ചും സഹായിക്കുക''.

Ads by Google
Tuesday 10 Jul 2018 04.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW