Tuesday, July 10, 2018 Last Updated 7 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 03.50 PM

വെറും 24 മണിക്കൂര്‍ കൊണ്ടു താന്‍ സംവിധായകനായെന്ന് പൃഥ്വിരാജ്; നടനെന്ന നിലയില്‍ നൂറു തികഞ്ഞപ്പോള്‍ ഇനി ആറുമാസം സംവിധായകന്റെ റോളില്‍

Lucifer, Prithviraj

കൊച്ചി : നടനെന്ന നിലയില്‍ നൂറു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ പൃഥ്വിരാജ് ഇനി ആറുമാസം സംവിധായകന്റെ റോളില്‍. പൃഥ്വിരാജ് ആദ്യമായി സംവിധായകനാവുന്ന ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ബ്ലഡ്, ബ്രദര്‍ഹുഡ്, ബിട്രേയല്‍' എന്ന ടാഗ്ലൈനുമായാണു ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. മുണ്ടുടുത്ത മോഹന്‍ലാലിന്റെ മുഖം കാണിക്കാതെയാണു കറുപ്പിലും വെളുപ്പിലും തീര്‍ത്ത പോസ്റ്റര്‍ ആരാധകര്‍ക്കു മുന്നിലെത്തിച്ചിരിക്കുന്നത്. മുരളി ഗോപിയാണു ചിത്രത്തിന്റെ തിരക്കഥ.

ലൂസിഫര്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത വര്‍ഷമായിരിക്കും ഇനി സിനിമയില്‍ പൃഥ്വി അഭിനയിക്കുന്നത്. എം.രഞ്ജിത് നിര്‍മ്മിച്ച് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'കൂടെ' ആണു പൃഥ്വിരാജിന്റെ നൂറാമതു ചിത്രം. മൈ സ്റ്റോറി തിയറ്ററുകളിലേത്തിക്കഴിഞ്ഞു. രണം റിലീസിങ്ങിന് തയാറായി. നടനില്‍ നിന്നു സംവിധായക വേഷത്തിലേക്കുള്ള മാറ്റം മുന്‍കൂട്ടി ആലോചിച്ചു തീരുമാനിച്ചതല്ലെന്നും സംഭവിച്ചു പോയതാണെന്നും പൃഥ്വിരാജ് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് വ്യക്തമാക്കി. സിനിമയുടെ ലൊക്കേഷന്‍ തീരുമാനിക്കുന്നതിനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ് പൃഥ്വിരാജ്. ചിത്രീകരണം ജൂലായ് 18ന് തിരുവനന്തപുരത്ത് ആരംഭിക്കും. തിരുവനന്തപുരവും മുംബൈയും കുട്ടിക്കാനവും ആയിരിക്കും പ്രധാന ലൊക്കേഷനുകള്‍.

സിനിമ സംവിധാനം ചെയ്യണമെന്നതു വര്‍ഷങ്ങളായുള്ള മോഹമാണ്. നടനെന്ന നിലയിലുള്ള തിരക്കുകള്‍ മൂലം അതു നീണ്ടുപോയി. ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയില്‍ 'ടിയാന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മോഹന്‍ലാലിനെ നായകനാക്കി തിരക്കഥയെഴുതുന്നതായി മുരളി ഗോപി പറഞ്ഞത്. ആരാണ് സംവിധായകനെന്നു ചോദിച്ചപ്പോള്‍ സംവിധായകനെ തീരുമാനിച്ചിട്ടില്ലെന്നും പൃഥ്വി സംവിധാനം ചെയ്യുമോയെന്നുമായി മുരളിയുടെ മറുചോദ്യം. ഇക്കാര്യം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെ വിളിച്ചു മുരളി പറഞ്ഞു. അടുത്ത ദിവസം ആന്റണി ഹൈദരാബാദില്‍ എത്തി. തുടര്‍ന്ന് മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് എനിക്കു തന്നു. അങ്ങനെ വെറും 24 മണിക്കൂര്‍ കൊണ്ടു താന്‍ സംവിധായകനായെന്ന് പൃഥ്വി പറയുന്നു.തന്നെ ആരെങ്കിലും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ തകര്‍ന്നുപോകുമെന്ന പേടിയില്ലെന്നും പൃഥ്വി അഭിമുഖത്തില്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW